കേരളത്തിൽ അതിതീവ്ര മഴ തുടരും

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഒഡീഷ തീരത്ത് ശക്തിപ്പെടുന്നതിനാൽ കേരളത്തിൽ അതിതീവ്ര മഴ തുടരും. മെയ് 31 വരെ അതിതീവ്ര മഴ കേരളത്തിൽ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് നാല് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ജൂൺ നാലോടെ കാലാവർഷം സാധാരണനിലയിലാകുമെന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞരുടെ പ്രവചനം.

Leave a Reply

Your email address will not be published.