ദേശീയപാത നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കൊയിലാണ്ടി പന്തലായനി മേഖലയിൽ വാഹനങ്ങൾ ചെളിയിൽ പൂഴ്ന്ന് പോകുന്നത് പതിവാകുന്നു. കൊല്ലം അണ്ടർപാസിനും കൊയിലാണ്ടി അണ്ടർപാസിനും ഇടയിലുള്ള ഭാഗങ്ങളിൽ ഇപ്പോഴും നിർമ്മാണം പാതിവഴിയിലാണുള്ളത്. മഴ പെയ്തു കഴിഞ്ഞാൽ ഈ ഭാഗം മുഴുവൻ ചെളിക്കളമാകും.ദൂരസ്ഥലത്ത് നിന്നും വരുന്ന വാഹന യാത്രക്കാർ കൊയിലാണ്ടി നഗരത്തിലെ ഗതാഗത കുരുക്കിൽ നിന്നും ഒഴിവാകാൻ ഈ വഴി തെരഞ്ഞെടുക്കുന്നതാണ് വിനയാവുന്നത്. ചെളിയിൽ താഴുന്നവരെ രക്ഷിക്കാൻ ദേശീയപാത നിർമ്മാണ തൊഴിലാളികൾ ജെസിബി ഉപയോഗിച്ചും മറ്റുമാണ് സഹായിക്കുന്നത്. അതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുമെന്ന് മാത്രം
