കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട് ജില്ലകളില് ഇന്ന് ചുവപ്പു ജാഗ്രതയാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ ജാഗ്രതയും മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് ജാഗ്രതയും നല്കിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നാളെ ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല് ചില ജില്ലകളില് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
കേരള, ലക്ഷദ്വീപ്, കര്ണാടക തീരങ്ങളില് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. സംസ്ഥാനത്തെ നദികളില് പ്രളയ സാധ്യത മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മീനച്ചിൽ, അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ചും, കോരപ്പുഴ, വാമനപുരം എന്നീ നദികളിൽ മഞ്ഞ ജാഗ്രതയുമാണ്. നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published.