സംസ്ഥാന ഭാഗ്യക്കുറിയിലെ സമ്മാനത്തുകകളിൽ മാറ്റം

സംസ്ഥാന ഭാഗ്യക്കുറിയിലെ സമ്മാനത്തുകകളിൽ മാറ്റം. ജൂൺ ആദ്യവാരത്തിലെ ഭാഗ്യക്കുറി മുതലാണു മാറ്റമെന്നു മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. ഭാഗ്യക്കുറി ടിക്കറ്റിന്റെ മുഖവില തന്നെ സമ്മാനത്തിലൊന്നായി നൽകുന്ന രീതി ഇനിയില്ല. 50 രൂപയുടെ ടിക്കറ്റിന് അതേ തുക സമ്മാനമായി നൽകുന്നതുകൊണ്ടു തങ്ങൾക്കു ഗുണമില്ലെന്ന ഏജന്റുമാരുടെയും വിതരണക്കാരുടെയും അഭിപ്രായം പരിഗണിച്ചാണു ചെറിയ സമ്മാനം ഒഴിവാക്കുന്നത്.

കൂടുതൽ ആളുകളെ ആകർഷിക്കുന്ന വിധം 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടും. 2000 രൂപയുടെയും 200 രൂപയുടെയും സമ്മാനങ്ങൾ വീണ്ടും ഏർപ്പെടുത്തും. 

Leave a Reply

Your email address will not be published.