കൊയിലാണ്ടി : മുതിർന്ന പൗരന്മാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് വാർഷികം സർക്കാരിനോട് ആവശ്യപ്പെട്ടു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് എം.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ജില്ലാ കമ്മിറ്റി മെമ്പറുമായ ഇബ്രാഹിം തിക്കോടി മുതിർന്ന പൗരന്മാരെ പൊതുവേദിയിലേക്ക് കൊണ്ടുവരാനും, ജീവിതം ഊർജ്ജസ്വലം ആക്കാനുമുള്ള വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ഡോ. റാസ്മിന ഇ.കെ, ഡോ. ഹർഷിത.പി എന്നിവർ ക്ലാസെടുത്തു. നവതിയിൽ എത്തിയ പാർവതി അമ്മ തെരുവത്ത് കണ്ടി, കുഞ്ഞികേളപ്പൻ നായർ ഈന്താട്ട്, എൻ കെ നാരായണൻ നബ്രത്ത്കുറ്റി, പൊക്കിണ വയൽ കുനി നാരായണി, നാരായണി സർഗ്ഗ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി.രാമുണ്ണി, എൻ .കെ നാരായണൻ നായർ, ടി .കെ വാസുദേവൻ നായർ എന്നിവർ സംസാരിച്ചു.
Latest from Local News
ദേശീയപാതയിലെ രാമനാട്ടുകര – വെങ്ങളം റീച്ചിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കുന്നു. പുതുവർഷത്തിൽ തുടങ്ങുന്ന ടോൾ പിരിവിൻറെ നിരക്കുകൾ
നടേരി ഒറ്റക്കണ്ടം കെ.ആർ ഭവനിൽ എൻ. പി കേളുക്കുട്ടി (78) അന്തരിച്ചു. സി.പി.ഐ.എം ഒറ്റക്കണ്ടം ബ്രാഞ്ച് അംഗമാണ്. കൊയിലാണ്ടി നഗരസഭ മുൻ
വയനാട് വടുവൻചാൽ മേഘയിൽ വിനോദ് കുമാർ (60) അന്തരിച്ചു. പിതാവ് പരേതനായ പി അച്യുതൻ നായർ, അമ്മ രാജലക്ഷ്മി, ഭാര്യ :
കാപ്പാട് അൽബഹ്ജയിൽ സഖാവ് എസ് കെ ഹംസ അന്തരിച്ചു. സിപിഐ (എം) മുൻ വെങ്ങളം ലോക്കൽ കമ്മിറ്റി മെമ്പറും കാപ്പാട് ടൗൺ
ജീവിതങ്ങളില്‍ ഇരുട്ട് പടരുന്ന വര്‍ത്തമാനകാലത്തും നന്മയുടെ വിളക്ക് കെട്ടുപോകാത്ത ഒരു കൂട്ടം മനുഷ്യര്‍ ഒരു ഗ്രാമത്തിന്റെ വെളിച്ചമായി തീരുകയാണ് കാരയാട് പൂതേരിപ്പാറയില്‍.







