സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ആശംസാ വീഡിയോകൾ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ആശംസാ വീഡിയോകൾ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. 2025 ജൂൺ രണ്ടിന് ആലപ്പുഴ കലവൂരിലാണ് സംസ്ഥാനതല പ്രവേശനോത്സവം. ഇതിനൊപ്പം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവങ്ങൾ നടക്കും. സ്കൂളിലേക്ക് എത്തുന്ന കുരുന്നുകൾക്ക് നിരവധി പ്രമുഖർ ആശംസയും സന്ദേശവും അറിയിച്ചു. കുരുന്നുകൾ നവ യുഗ ശില്പികളായി വളരട്ടെ എന്ന് ചലച്ചിത്ര നടൻ മോഹൻലാൽ ആശംസയിൽ പറഞ്ഞു. എഴുത്തുകാരായ എം മുകുന്ദൻ, ജോർജ് ഓണക്കൂർ,ബെന്യാമിൻ, ഗായിക ചിത്ര, സംഗീത സംവിധായകരായ എം ജയചന്ദ്രൻ, ജാസി ഗിഫ്റ്റ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

പ്രകാശന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ എ എസ്, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ്, വിദ്യാകിരണം ജോയിൻറ് കോഡിനേറ്റർ ഡോക്ടർ സി രാമകൃഷ്ണൻ, എസ് ഐ ഇ ടി അക്കാദമി കോഡിനേറ്റർ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്രയില്‍ കല്ല്യാണ വീട്ടില്‍ പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടി കവർച്ച

Next Story

വിഷു ബമ്പർ നറുക്കെടുപ്പ് നാളെ (മെയ് 28)

Latest from Main News

“തകർന്നിട്ടില്ല” ചാലിയം കോട്ട സാങ്കേതിക വിദ്യയിലൂടെ പുനരാവിഷ്കരിക്കുന്നു

വൈദേശിക ആധിപത്യത്തിനെതിരായ കോഴിക്കോടൻ പോരാട്ട വീര്യത്തിൻ്റെയും ഐക്യത്തിൻ്റെയും മതേതരത്വത്തിന്റെയും ചരിത്രപ്രതീകമായ ചാലിയം കോട്ട ഓഗ്മെൻ്റഡ് റിയാലിറ്റി (എആർ) സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്കരിക്കാനുള്ള ജില്ലാ

കയാക്കിങ് മേഖലയിൽ ലോകശ്രദ്ധ നേടുന്ന ടൂറിസം ഇവന്റായി മലബാർ റിവർ ഫെസ്റ്റിവൽ മാറി -മന്ത്രി പി എ മുഹമ്മദ് റിയാസ്

കയാക്കിങ് മേഖലയിൽ ലോകശ്രദ്ധ നേടുന്ന ടൂറിസം ഇവന്റായി മലബാർ റിവർ ഫെസ്റ്റിവൽ മാറിയതായി പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്

സംഘപരിവാർ രാഷ്ട്രീയം മതേതര ജനാധിപത്യത്തിൻ്റെ അന്തകനായി മാറുന്നു: എം.എൻ. കാരശ്ശേരി

കുറ്റ്യാടി :സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനകാലം നേരിടുന്ന വെല്ലുവിളികളിൽ തമസ്കരണമാണ് മുഖമുദ്രയായി ഇന്ത്യൻ ഭരണ നേതൃത്വം ഏറ്റെടുത്തിരിക്കുന്നതെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. സബർമതി

കേരളത്തിൽ വരും ദിവസങ്ങളിലും അതി തീവ്രമഴ തുടരും

കേരളത്തിൽ വരും ദിവസങ്ങളിലും അതി തീവ്രമഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ റെഡ് അലർട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ

കുറ്റ്യാടി ബൈപാസ്: പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നിർമാണം ആരംഭിച്ച കുറ്റ്യാടി ബൈപാസിന്റെ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്നതാണ് ബൈപാസ്.