നിലമ്പൂർ സി. പി എം, ബി ജെ പിയുടെ ആദ്യ സഖ്യ മുന്നണി തിരഞ്ഞെടുപ്പ് – കെ. മുരളീധരൻ

നിലമ്പൂർ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് സ്ഥാനാർത്ഥി ഇല്ലന്ന പ്രഖ്യാപനത്തോടെ ഇടതുപക്ഷ ബി ജെ പി സംഖ്യമുന്നണിയുടെ ആദ്യ തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കുന്നതെന്ന് മുൻ കെ.പി സി സി പ്രസിഡൻ്റ് കെ. മുരളീധരൻ ആരോപിച്ചു. മോദിയും പിണറായിയും സുഹൃത്തുക്കളാണ് അഴിമതി നടത്താൻ അവർ ഒറ്റക്കെട്ടാണ്. എന്നാൽ ഈ രണ്ട് ജനവിരുദ്ധ ഭരണത്തിനും ജനങ്ങൾ എതിരാണ് ജനവിരുദ്ധ സർക്കാറുകൾക്കെതിരെ നിലമ്പൂരിൽ വിധിയെഴുത്ത് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മുൻ ഡി.സി സി വൈസ് പ്രസിഡൻ്റും കുന്ദമംഗലം ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററും കേരളത്തിലെ അറിയപ്പെടുന്ന സഹകാരിയുമായിരുന്ന
എൻ പത്മനാഭൻ മാസ്റ്ററുടെ മൂന്നാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനവും നെഹ്റുവിയൻ രാഷ്ട്രീയ ഫിലോസഫിയും ഇന്ത്യ രാജ്യവും
പ്രഭാഷണ പരമ്പരയുടെ ഉൽഘാടനവും എൻ പത്മനാഭൻ മാസ്റ്റർ വിദ്യാഭ്യാസ എൻ്റോവ്മെൻ്റ് വിതരണവും കുന്ദമംഗലം വ്യാപാര ഭവനിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ.

അനുസ്മരണ സമിതി ചെയർമാൻ കെ.സി അബു ആദ്യക്ഷത വഹിച്ചു. കുന്ദമംഗലം പയിമ്പ്ര ഹൈസ്ക്കുളിലെ പത്ത് വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് മുരളീധരൻ വിതരണം ചെയ്തു. കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം എൻ സുബ്രമണ്യൻ അനുസ്മരണ പ്രസംഗം നടത്തി. പത്മനാഭൻ മാഷിൻ്റെ മകൻ എൻ ബാലകൃഷ്ണൻ സഹോദരൻ ബാലകൃഷ്ണൻ
മുൻ കെ പിസി സി മെമ്പർ പി മൊയ്തിൻമാസ്റ്റർ, ഡി.സി.സി ഭാരവാഹികളായ പി.എം അബ്ദുറഹിമാൻ, വിനോദ് പടനിലം, എം ധനീഷ്ലാൽ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ബാബു നെല്ലുളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റുമാരായ റിയാസ് കെ’ സി വി സംജിത്ത് പി.കെ വേലായുധൻ എന്നിവർ സംസാരിച്ചു. അനുസ്മരണ സമിതി ജന: കൺവീനർ അബ്ദുറഹിമാൻ ഇടക്കുനി സ്വാഗതവും ട്രഷർ എം.പി കേളുക്കുട്ടി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

NH 66 തിക്കോടിയിലെ വിള്ളൽ യൂത്ത് ലീഗ് വാഗാഡ് ഓഫീസ് ഉപരോധത്തിൽ സംഘർഷം-അറസ്റ്റ്

Next Story

സിയസ്കോ – അഭയം പദ്ധതി : 12ാ മത് വീടിന് തറക്കല്ലിട്ടു

Latest from Local News

പടുമരം അപകട ഭീഷണി ഉയർത്തുന്നു

കൊയിലാണ്ടി:കൊയിലാണ്ടി നഗര മധ്യത്തിൽ സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ പട്ടുമരം അപകട ഭീഷണി ഉയർത്തുന്നു. ഈ മരം ദേശീയപാതയിലേക്ക് ചാഞ്ഞുനിൽക്കുകയാണ്.തൊട്ടടുത്തു തന്നെയാണ്

റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കാത്തതിലും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ഇൻഷുറൻസ് നടപ്പിലാക്കാത്തതിലും സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി മേഖല പ്രതിഷേധിച്ചു

കൊയിലാണ്ടി : കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കാത്തതിലും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ഇൻഷുറൻസ് നടപ്പിലാക്കാത്തതിനും സീനിയർ സിറ്റിസൺസ് ഫോറം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും 1. യൂറോളജി വിഭാഗം  ഡോ : സായി വിജയ് 

പ്രസിദ്ധ ഓട്ടൻതുള്ളൽ, വാദ്യ കലാകാരൻ കണ്ടമ്പത്ത് സുകുമാരൻ നായർ അന്തരിച്ചു

മൂടാടി : കേരള കലാമണ്ഡലം പുരസ്കാര ജേതാവ് പ്രസിദ്ധ ഓട്ടൻതുള്ളൽ വാദ്യ കലാകാരൻ കണ്ടമ്പത്ത് സുകുമാരൻ നായർ (85) അന്തരിച്ചു.. നിരവധി

വേതന വര്‍ധനവ് ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിലേക്ക്,നവംബര്‍ ഒന്നിന് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ

കൊയിലാണ്ടി: വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്. നവംബര്‍ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലേക്കും റേഷന്‍