NH 66 തിക്കോടിയിലെ വിള്ളൽ യൂത്ത് ലീഗ് വാഗാഡ് ഓഫീസ് ഉപരോധത്തിൽ സംഘർഷം-അറസ്റ്റ്

നാഷണൽ ഹൈവേ 66 ൽ തിക്കോടി ഭാഗത്ത് മേൽപ്പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിലും പയ്യോളി- നന്തി ഭാഗങ്ങളിലെ അശാസ്ത്രീയമായ പ്രവർത്തികൾക്കെതിരെയും കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരാറുകമ്പനിയായ വാഗാഡിന്റെ നന്തിയിലെ ക്യാമ്പ് ഓഫീസിലേക്ക് നിയോജക മണ്ഡലം യൂത്ത്ലീഗ് മാർച്ച് നടത്തി.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ കെ. കെ റിയാസ്, ജനറൽ സെക്രട്ടറി ഫാസിൽ നടേരി, വൈസ് പ്രസിഡണ്ട് പി കെ മുഹമ്മദലി , സെക്രട്ടറി എ വി സകരിയ, പി വി ജലീൽ, ജാസിദ് പള്ളിക്കര,ജിഷാദ് നന്തി,നാസിഫ് പള്ളിക്കര,
മണ്ഡലം എം.എസ്.എഫ് നേതാക്കളായ ഫസീഹ്,ഷാനിബ് കോടിക്കൽ ,നിസാം,റംഷിദ് പയ്യോളി എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.

Leave a Reply

Your email address will not be published.