കൊടുവള്ളി: സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ച കൊടുവള്ളി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥാലയമായി മാറിയതിന്റെ പ്രഖ്യാപനം താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.സുധാകരൻ നടത്തി. ലൈബ്രറി പ്രസിഡന്റ് പ്രൊഫ.ഒ.കെ. മുഹമ്മദലി അധ്യക്ഷനായി. ‘ലൈബ്രറിയും സമൂഹവും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ പ്രമുഖ ആർക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡൻറ് പി.സി. വേലായുധൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ പി.രാമചന്ദ്രൻ,എം.ടി. അബ്ദുൽ മജീദ്, എഴുത്തുകാരൻ എ.കെ.അബ്ദുൽ മജീദ്, ലൈബ്രറി സെക്രട്ടറി വി.പ്രജീഷ്, പി.ടി. മൊയ്തീൻ കുട്ടി, കെ.ടി.ബഷീർ അഹമ്മദ്, എ.കെ.ഖാദർ എന്നിവർ സംസാരിച്ചു.
