ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ തുറക്കേണ്ടെന്ന് ജില്ലാ കലക്ടര്‍

സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ അധ്യയന വര്‍ഷം കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂള്‍ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പുവരുത്താനും സ്‌കൂള്‍ പരിസരങ്ങളിലെ അപകടകരമായ മരങ്ങളും മറ്റും നീക്കം ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ഇവ പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനാണ് നിര്‍ദേശം. ജില്ലയിലെ മറ്റെല്ലായിടങ്ങളിലും സ്‌കൂളുകള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയെങ്കിലും കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്തില്ലെന്ന് പരാതിയുയര്‍ന്നിരുന്നു. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിക്കുന്നതായി വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ യോഗത്തെ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു

Next Story

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട്

Latest from Local News

മഴ,കുന്ന്യോറ മലയിൽ മണ്ണിടിച്ചിൽ

കനത്ത മഴയെ തുടർന്ന് ദേശിയ പാത നിർമ്മാണത്തിനായി മണ്ണിടിച്ച കൊല്ലം കുന്ന്യോ മലയിൽ മണ്ണിടിച്ചിൽ. സോയില്‍ നെയ്‌ലിംങ്ങ് ചെയ്ത സ്ഥലത്തും കിഴക്ക്

വിദ്യാർത്ഥിനികൾക്ക് സ്വയം പ്രതിരോധ പരിശീലന പരമ്പര

നന്തി ബസാർ : സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ വ്യക്തിഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സ്വയം പ്രതിരോധ പരിശീലന പരമ്പര നന്തി ശ്രീ

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി -ജസ്റ്റിസ് ആര്‍ ബസന്ത്

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ ഏറെ സഹായകമായെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കേരള ഹൈകോടതി മുന്‍ ജഡ്ജുമായ

നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടി വച്ചു നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ യുവജനോത്സവത്തിന് സംഘാടക സമിതിയായി

കൊയിലാണ്ടി : നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടി വച്ചു നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ യുവജനോത്സവത്തിന് സംഘാടക സമിതിയായി.ജി