കൊടുവള്ളി പബ്ലിക് ലൈബ്രറി ‘ഹരിത ഗ്രന്ഥാലയ’ പ്രഖ്യാപനം ഇന്ന്

 

കൊടുവള്ളി: സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ച കൊടുവള്ളി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥാലയമായി മാറിയതിന്റെ പ്രഖ്യാപനം 26 ന് തിങ്കളാഴ്ച വൈകീട്ട് 4.30 ന് ലൈബ്രറി ഹാളിൽ. താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.സുധാകരൻ പ്രഖ്യാപനം നടത്തും. തുടർന്ന് ‘ലൈബ്രറിയും സമൂഹവും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പ്രമുഖ ആർക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദ് വിഷയം അവതരിപ്പിക്കും. ലൈബ്രറി പ്രസിഡന്റ് പ്രൊഫ. ഒ.കെ. മുഹമ്മദലി അധ്യക്ഷനാകും.

Leave a Reply

Your email address will not be published.