സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുൽ റഹീമിന് ഒരു വർഷത്തിനകം മോചനം

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുൽ റഹീമിന് ഒരു വർഷത്തിനകം മോചനം. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ശിക്ഷാ കാലാവധി പൂർത്തിയായതിനാൽ മാസങ്ങൾക്കകം റഹീമിന് പുറത്തിറങ്ങാനാകും. കേസിൽ 20 വർഷമാണ് സൗദി കോടതി തടവ് ശിക്ഷവിധിച്ചത്. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. സൗദി ബാലൻ അനസ് കൊല്ലപ്പെട്ട കേസിൽ 19 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം.

Leave a Reply

Your email address will not be published.