അറിവ് കുത്തകയാക്കാനും പിന്നെ വാണിജ്യവത്കരിക്കാനും അനുവദിക്കരുത് – ഡോ. വർഗ്ഗീസ് ജോർജ്

മേപ്പയ്യൂർ: ഭൗതിക സമ്പത്തുള്ളവൻ സമൂഹത്തെ നിയന്ത്രിക്കുന്ന കാലം മാറിയെന്നും അറിവും ജ്ഞാന സമ്പത്തുമുള്ളവൻ നമൂഹത്തെ നിയന്ത്രിക്കുന്ന കാലമാണ് ഇപ്പോഴെന്നും സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗം ഡോ: വർഗ്ഗീസ് ജോർജ് അഭിപ്രായപ്പെട്ടു. ആർ.ജെ.ഡി. സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാ ടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവ് കുത്തകവത്കരിക്കുകയും പിന്നെ വാണിജ്യവത്കരിക്കുകയാണുമിന്ന്. ഇൻ്റർനെറ്റ് സംവിധാനം കണ്ടെത്തിയിട്ട് നാൽപത് വർഷമായി. ഇത് സ്വകാര്യ കുത്തകയാക്കാനും വാണിജ്യവത്കരിക്കാനും ശ്രമിച്ചിരുന്നുവെങ്കിൽ അത് കണ്ടെത്തിയവർ ശതകോടീശ്വരൻമാരായേനെ. എങ്കിൽ ഇന്ന് ഈ മേഖലയിലുള്ള വികസനവും വിപുലീകരണവും അസാധ്യമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാവപ്പെട്ടവൻ്റെ നികുതിപ്പണമുപയോഗിച്ച് നാം നേടുന്ന വിദ്യാഭ്യാസത്തിലൂടെ മൂല്യബോധവും ഉത്തര വാദിത്തബോധമുള്ള പൗരൻമാരായി മാറാൻ നമുക്ക് കഴിയണമെന്നും ഇതുവഴി അഴിമതി വിമുക്ത സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

പി.എച്ച്.ഡി. നേടിയ ഷബ് ല മുഹമ്മദ് മുസ്തഫ പൊന്നങ്കണ്ടി, എൽ.എസ്.എസ്, യു.എസ്.എസ്, ജേതാക്കൾ, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾ എന്നിവർക്കുള്ള ഉപഹാര വിതരണവും വർഗീസ് ജോർജ് നടത്തി.

ആർ.ജെ.ഡി. ജില്ല സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ആദ്ധ്യക്ഷനായി. സംസ്ഥാന സിക്രട്ടറി കെ. ലോഹ്യ അനുമോദന പ്രഭാഷണം നടത്തി. കെ.എം. ബാലൻ, വി.പി. മോഹനൻ, വി.പി. ദാനീഷ്, പുതിയോട്ടിൽ ബാലൻ, കൃഷ്ണൻ കീഴലാട്ട്, ടി.ഒ. ബാലകൃഷ്ണൻ, ഡോ. ഷബ് ല മുഹമ്മദ് മുസ്തഫ പൊന്നങ്കണ്ടി, അഷറഫ് വള്ളോട്ട്, സി.ഡി. പ്രകാശ്, ഒ.എം. രാധാകൃഷ്ണൻ, പി.സി. സതീഷ്, നിഷാദ് പൊന്നങ്കണ്ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

റിട്ട ബി എസ് എഫ് ഉദ്യോഗസ്ഥൻ പുല്യോട് ശ്രീനിലയത്തിൽ എൻ. രാജഗോപാലൻ അന്തരിച്ചു

Next Story

കെ.എം എസ്. ലൈബ്രറി മേലൂർ ബാലവേദി നേതൃത്വത്തിൽ രണ്ടു ദിവസത്തെ വർണ്ണക്കൂടാരം ക്യാമ്പിന് തുടക്കമായി

Latest from Local News

കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക് : രണ്ട് പേരുടെ നില ഗുരുതരം

കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ഗുണ്ടൽപ്പേട്ടിൽ പോയി മടങ്ങുകയായിരുന്ന കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം,ഇന്ദുരാഗത്തിൽ പി.എം ഇന്ദിര അന്തരിച്ചു

നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി

തൊഴിലുറപ്പ് വേതനം ഓണത്തിന് മുൻപ് വിതരണം ചെയ്യണം

മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും

സീറ്റൊഴിവ്

  കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി