ഊട്ടിയിൽ മരം വീണ് മലയാളിയായ 15 വയസ്സുകാരന്‍ മരിച്ചു. ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ കോഴിക്കോട് മൊകേരിയിലെ പ്രസീദ-രേഖ ദമ്പതിമാരുടെ മകന്‍ ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്‌ക്ക് 12.30 ഓടെ ഊട്ടി എട്ടാംമൈലായിരുന്നു സംഭവം. ആദിദേവ് ഉള്‍പ്പെടെയുള്ള 14 അംഗസംഘം 23-ാം തീയതിയാണ് ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയത്. ഇന്നലെ തിരികെ നാട്ടിലേക്ക് മടങ്ങവേ ഊട്ടി-ഗൂഡല്ലൂര്‍ റോഡിലെ എട്ടാംമൈലില്‍ കാഴ്ചകൾ കാണുന്നതിനിടെ ആദിദേവിന്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Latest from Main News
ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം. തിരക്ക് ഒഴിവാക്കാൻ ഭക്തർ ബുക്കിങ്ങിൽ അനുവദിച്ച സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന് പൊലീസ്
സംസ്ഥാനത്ത് മഴ വീണ്ടും സജീവമാവുന്നു. ഞായറാഴ്ച 4 ജില്ലകളിൽ കാലവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
തിരുവനന്തപുരം: ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടാക്സി ഡ്രൈവർമാർ
കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8
കേരള സംസ്ഥാന സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന പത്താംതരം തുല്യതാ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ട് വരെ. അഞ്ച്







