വിലങ്ങാട്: മുന്‍കരുതലുമായി ജില്ലാ ഭരണകൂടം

കഴിഞ്ഞവര്‍ഷം ഉരുള്‍പ്പൊട്ടലുണ്ടായ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് പ്രദേശത്ത് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് മുന്‍കരുതലുമായി ജില്ലാ ഭരണകൂടം. അപകട സൂചനയുണ്ടെങ്കില്‍ ആളുകളെ ഉടന്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരായിരിക്കണമെന്നും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍ദേശം നല്‍കി. ക്യാമ്പുകള്‍ സജ്ജീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ജില്ലാ ദുരന്തനിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ ആവശ്യപ്പെട്ടു.
പാരിഷ് ഹാളിലും സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലുമായി രണ്ട് ക്യാമ്പുകള്‍ ഒരുക്കുന്നതായും 200ഓളം പേരെ താമസിപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉന്നതി കോളനികളില്‍ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും അപായ സൈറണ്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. റേഷന്‍ കടകളില്‍ മതിയായ സ്റ്റോക്കുകള്‍ ഉറപ്പുവരുത്താനും ജെസിബി, ക്രെയിന്‍, ലോറി എന്നിവ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.
യോഗത്തില്‍ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ

Next Story

വടകരയിലെ കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ മൂന്ന് കോടിയുടെ ഭരണാനുമതി

Latest from Local News

ദേശീയപാത ദുരിതത്തിനെതിരെ ജനങ്ങളുടെ ഒരുമ: എം.പി പോരാട്ടത്തിന് ശക്തമായ പിന്തുണ

 അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന

സേവനത്തിന്റെ വഴിയിൽ – ‘ഒപ്പം കെയർ ചാരിറ്റി ട്രസ്റ്റ്’

കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.

ലഹരിക്കെതിരെ കർശന നടപടിയുമായി എക്സൈസ് വകുപ്പ് : 7മാസത്തിൽ 1,179 പേർ പിടിയിൽ

കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179

തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ അന്തരിച്ചു

വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ