വടകര താലൂക്കിലെ അഴിയൂരില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പെരിങ്ങത്തൂര്‍ കാരിയാട് മുക്കാളിക്കര കുളത്തുവയല്‍ വീട്ടില്‍ പരേതനായ സ്വാമിക്കുട്ടിയുടെ മകന്‍ രജീഷ് (48) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന വേണു എന്നയാളെ രക്ഷിച്ചു. ജാനകിയാണ് മരിച്ച രജീഷിന്റെ മാതാവ്. ഭാര്യ: രഹിത.
