കവിതയ്ക്കും ഭാവനക്കും എതിരായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പി.എൻ. ഗോപീകൃഷ്ണൻ

കൊയിലാണ്ടി: കവിതയ്ക്കും ഭാവനക്കും എതിരായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. വായനക്കോലായ സംഘടിപ്പിക്കുന്ന കവിതാവിചാരം സംസ്ഥാനതല ശില്പശാലയിൽ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതിജീവനത്തിൻ്റെ ഭാവനയും ഭാഷയും രൂപവും വളർത്തിയെടുക്കുക എന്നതാണ് പുതിയ കവികൾ ചെയ്യേണ്ടതെന്നും ഗോപീകൃഷ്ണൻ പറഞ്ഞു. കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. പ്രധാന വഴിയിൽ നിന്ന് മാറി പ്പോകുന്നവരാണ് കവികളായി തീരുന്നതെന്ന് സത്യചന്ദ്രൻ പറഞ്ഞു. നഗരസഭാഉപാധ്യക്ഷൻ കെ. സത്യൻ മുഖ്യാതിഥിയായി. ഇ.കെ. അജിത്ത് അധ്യക്ഷനായി. ഷാജി വലിയാട്ടിൽ, എ. സുരേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.