പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും പൂക്കാട് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. Kvves ജില്ലാ വൈസ് പ്രസിഡന്റ് മണിയോത് മൂസ ഹാജി ഉദ്ഘാടനം ചെയ്ത യോഗത്തിൽ യുണിറ്റ് പ്രസിഡന്റ് സിജിത്ത് തീരം ആദ്യക്ഷം വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഫൈസൽമുഹമ്മദ്, വനിതാ വിംഗ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് സൗമിനി മോഹൻദാസ്, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷീബാ ശിവനന്ദൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യുണിറ്റ് ജനറൽ സെക്രട്ടറി മൻസൂർ കളത്തിൽ സ്വാഗതവും, ട്രഷറർ വിനീഷ് അനുഗ്രഹ നന്ദിയും പറഞ്ഞു.
