സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. മെയ് മാസത്തെ പെൻഷനും ഒരു കുടിശ്ശികയുമടക്കം രണ്ടു ഗഡുവാണ് വിതരണം ചെയ്യുന്നത്.  ഗുണഭോക്താവിന്  3200 രൂപ വീതം ലഭിക്കും. ഒരാ‍ഴ്ചയ്ക്കകം പെൻഷൻ വിതരണം പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം.

ക്ഷേമ പെൻഷനിലെ കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ നൽകി പൂർത്തിയാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരു ഗഡു കുടിശ്ശിക അടക്കം ഇന്ന് മുതൽ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിൽ എത്തി തുടങ്ങിയത്. 1

മെയ് മാസത്തെ പെൻഷനും ഒരു കുടിശ്ശികയും ചേർത്ത് 3200 രൂപയാകും ഈ മാസം ഒരു പെൻഷൻ ഗുണഭോക്താവിന് ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തുമ്പോൾ, മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി ജീവനക്കാർ വീട്ടിലെത്തിയാണ് പെൻഷൻ കൈമാറുന്നത്.

Leave a Reply

Your email address will not be published.