മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും  മുഖ്യമന്ത്രി നിർവഹിച്ചു

മന്ത്രിസഭോയുടെ നാലാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും തിരുവനന്തപുരം പുത്തരിക്കണ്ടത്ത്   മുഖ്യമന്ത്രി നിർവഹിച്ചു. സാമൂഹിക നീതിയിലധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2016 മുതലുള്ള തുടർച്ചയാണ് ഈ സർക്കാരിനുള്ളത്. മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി പതിനാല് ജില്ലകളിലും വിവിധ മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയുള്ള ജില്ലാതല യോഗങ്ങളും പദ്ധതി പുരോഗതി വിലയിരുത്തുന്നതിനുള്ള മേഖലാതല യോഗങ്ങളും നടത്തി.

കേരളം ജനാധിപത്യ മൂല്യങ്ങളിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ പാതയിലൂടെ അഭിമാനത്തോടെ മുന്നോട്ടു നീങ്ങുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ, ഒരുപക്ഷേ ലോക ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ഒരു മാതൃകയാണ് കേരള സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എല്ലാ വർഷവും സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തി സുതാര്യതയോടെ മൂന്നരക്കോടി മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന വാർഷിക പ്രോഗ്രസ് റിപ്പോർട്ട് ഇന്ത്യയിൽ ആദ്യമായാണ് ഒരു സർക്കാർ നടപ്പാക്കുന്നത്. ഈ സുതാര്യതയും ജനകീയതയും കേരളത്തിന്റെ ഭരണ മികവിന്റെ പ്രതീകമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വാർഷിക പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പ്രകാശനം ചെയ്തു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ‘മിഴിവ്’ ഷോർട്ട് വീഡിയോ മത്സരത്തിലെ വിജയികൾക്ക് മുഖ്യമന്ത്രി അവാർഡുകൾ വിതരണം ചെയ്തു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ കൃതജ്ഞതയും അറിയിച്ചു.

മന്ത്രിമാരായ വി. ശിവൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, വി.എൻ. വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ, ഡോ. ആർ. ബിന്ദു, ജി.ആർ. അനിൽ, പി. രാജീവ്, സജി ചെറിയാൻ, വി. അബ്ദുറഹിമാൻ, വീണാ ജോർജ്, പി.എ മുഹമ്മദ് റിയാസ്, എം.പിമാർ, എം.എൽ.എമാർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, ജില്ലാ കളക്ടർ അനു കുമാരി, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി

Next Story

മഴ മുന്നറിയിപ്പ്; ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു

Latest from Main News

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ആകാശ് എൻജി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം. ആകാശ്

കേരളത്തിലെ വന്ദേഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും

കേരളത്തിൽ സർവീസ് നടത്തുന്ന കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമായി

മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി കൈകോർക്കുന്നു. ‘പോഡ’ (PODA) എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.

ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം 22700 പേർക്കു കൂടി

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ സംരക്ഷകരായ 22700 പേർക്കു കൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി

‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു

സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ