കൊയിലാണ്ടി നഗരസഭയെയും , കീഴരിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന, നടേരി പാലം യാഥാർത്ഥ്യമാവുന്നു

കൊയിലാണ്ടി: നഗരസഭയെയും , കീഴരിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന, നടേരി പാലം യാഥാർത്ഥ്യമാവുന്നു
ജൂൺ ആദ്യവാരം പാലത്തിൻ്റെ ശിലാ സ്ഥാപനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും എംഎൽ എ ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും ‘നടേരി കക്കുളം ,നടുവത്തുർ പെരുവാലിശ്ശേരി മീത്തൽ ഭാഗത്തുമാണ് പാലം പണിയുക 29 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ നിർമ്മാണ ചുമതല ഊരളുങ്കൽ ലേബർ കോൺട്രാക്റ്റിങ് സൊസൈറ്റിക്കാണ് ‘
ശിലാസ്ഥാപന ചടങ്ങ് വിജയിപ്പിക്കാനുള്ള സംഘാടക സമിതി യോഗം കീഴരിയൂർ മാപ്പിള എൽ.പി സ്ക്കുൾ ഹാളിൽ നടന്നു. കൊയിലാണ്ടി,നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ, എൻ.എം സുനിൽ ഇന്ദിര ടീച്ചർ , അമൽ സരാഗ , സുധ വല്ലിപ്പടിക്കൽ , ജലജ ടീച്ചർ, സുനിതാ ബാബു , എം.സുരേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ , എസ്.കെ സരുൺ എന്നിവർ പദ്ധതി വിശദീകരണം നടത്തി സംഘാടക സമിതി ചെർപേഴ്സണായി സുധാ കിഴക്കെപ്പാട്ട് (ചെയർ പേഴ്സൺ), കെ.കെ. നിർമ്മല (കൺവീനർ) എന്നിവരാണ് സംഘാടകസമിതി ഭാരവാഹികൾ .

Leave a Reply

Your email address will not be published.

Previous Story

റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണം -കാനത്തില്‍ ജമീല എംഎല്‍എ

Next Story

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 24-05-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

Latest from Local News

വില്ലേജ് ഓഫീസറില്ല ,തലക്കളത്തൂർ ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

  തലക്കളത്തൂർ : വില്ലേജ് ഓഫീസറില്ലാതെ വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ തലക്കളത്തൂരിൽ അവതാളത്തിൽ ആയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ

കൊയിലാണ്ടി കാക്ക്രാട്ട് കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കൊയിലാണ്ടി കാക്ക്രാട്ട് കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ബിജു, ബിനേഷ് ( മിലിട്ടറി), ബിജിലേഷ്. മരുമക്കൾ:പ്രജിത, രമ്യ,

കീഴരിയൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു

കീഴരിയൂർ: ഇന്നലെ രാത്രിയിലെ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ്, കീഴരിയൂർ വടക്കുംമുറി പോത്തിലാട്ട് താഴ ബാബുവിൻ്റെ വീടിന് സാരമായ കേടുപാടുകൾ