വടകര സ്വദേശിയായ വിദ്യാര്‍ത്ഥി ബംഗളുരുവിലെ ഹോസ്റ്റൽ മുറിയിൽ ഹൃദയാഘാതം മൂലം മരിച്ചു

മലയാളി വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരന്‍ ബംഗളുരുവില്‍  മരിച്ചു. വടകര മേമുണ്ട സ്വദേശിയായ തടത്തില്‍ മീത്തല്‍ കൃഷ്ണകൃപയില്‍ കൃഷ്ണനുണ്ണിയാണ് മരിച്ചത്. യെലഹങ്ക വൃന്ദാവന്‍ കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ എംസിഎ വിദ്യാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസം രാവിലെ സഹപാഠികളാണ് ഹോസ്റ്റല്‍ റൂമില്‍ കൃഷ്ണനുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. മൃതദേഹം നാട്ടില്‍ എത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകനായ പുരുഷോത്തമനാണ് പിതാവ്. അമ്മ – പ്രീത (മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂള്‍ റിട്ട. അധ്യാപിക). സഹോദരി – അനഘ.

Leave a Reply

Your email address will not be published.

Previous Story

രക്ഷിതാക്കളുടെ പുനര്‍വിവാഹശേഷം കുട്ടികള്‍ അനാഥത്വം നേരിടുന്നത് ആശങ്കാജനകം -വനിതാ കമീഷന്‍

Next Story

മേപ്പയ്യൂർ ടൗൺ ബാങ്ക് 75 വാർഷികാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി. വി. ഹരിദാസ്

കൊയിലാണ്ടി നഗരസഭ കേരളോത്സവം കായികമേളക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു.കേരളത്തിൻറെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരങ്ങൾ നഗരസഭ

ജലഗതാഗത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ; വടകര–മാഹി ജലപാത നി​ർ​മാ​ണം മുന്നേറുന്നു

വ​ട​ക​ര: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വ​ട​ക​ര-​മാ​ഹി ജ​ല​പാ​ത 13.38 കി​ലോ​മീ​റ്റ​ർ വി​ക​സ​നം പൂ​ർ​ത്തി​യാ​യി. ക​നാ​ല്‍ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം

കൊയിലാണ്ടി ഫിലിം ഫാക്ട്ടറി ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു

കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.