മൂടാടി വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷൻ അടച്ചുപൂട്ടാൻ ഉത്തരവ്

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ചിറക്കൽ വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചു പൂട്ടാൻ ഉത്തരവ്. മേയ് 26 മുതൽ യാത്രക്കാർ ഇവിടെനിന്ന് കയറുന്നതും ഇറങ്ങുന്നതും ഒഴിവാക്കി കൊണ്ടാണ് ഉത്തരവ്. വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ നിർത്തലാക്കാനുള്ള റെയിൽവേയുടെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.