കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ, കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷൻ സംഘടിപ്പിച്ച ‘അരങ്ങു 2025’ ജില്ലാതല നാടൻപാട്ടു മത്സരത്തിൽ , കൊയിലാണ്ടി നഗരസഭാ 9 -ാം വാർഡ് , വിയ്യൂർ എ.ഡി.എസ് ടീം എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിൽ മത്സരിക്കാനുള്ള അർഹത നേടി. ഒമ്പതോളം ടീമുകളുമായി മത്സരിച്ചാണ് വിയ്യൂർ എ.ഡി.എസ് സെക്രട്ടറി കെ.എം ലൈസയുടെ നേതൃത്വത്തിലുള്ള ടീം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ടീമംഗങ്ങൾ ബിൻസി – സ്നേഹ കുടുംബശ്രീ ,സുലോചന തേജസ് കുടുംബശ്രീ , ശാന്ത ഐശ്വര്യ കുടുംബശ്രീ, പദ്മാവതി പ്രതീക്ഷ കുടുംബശ്രീ, ചന്ദ്രിക സ്നേഹ കുടുംബശ്രീ, വിജിനി ഉഷസ് കുടുംബശ്രീ, ലൈസ കെ എം. തപസ്യ കുടുംബശ്രീ എന്നിവരാണ്.
