കവിതാവിചാരം ശില്പശാല നാളെ മുതൽ

കൊയിലാണ്ടി. വായനക്കോലായ സാംസ്ക്കാരികക്കൂട്ട് സംഘടിപ്പിക്കുന്ന കവിതാവിചാരം – കവിതാ ശില്പശാല 24 , 25 തിയ്യതികളിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ശനിയാഴ്ച രാവിലെ 9.30ന് കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ മുഖ്യാതിഥിയാവും. ശില്പശാല ഡയറക്ടർ കവി പി.എൻ.ഗോപീകൃഷ്ണൻ ആമുഖഭാഷണം നടത്തും.

പ്രമുഖ നിരൂപകരായ സജയ്.കെ.വി, ഡോ.ജി.ഉഷാകുമാരി, എഴുത്തുകാരൻ രാജേന്ദ്രൻ എsത്തുംകര എന്നിവർ വിവിധ സെഷനുകൾ നയിക്കും. തുടർന്ന് ശില്പശാല ഡലിഗേറ്റുകളുടെ കവിത അവതരണം. വൈകുന്നേരം 6 ന് സദാനന്ദൻ അവതരിപ്പിക്കുന്ന ‘പ്രവേശകം – ആഖ്യാനം ‘ നടക്കും.

രണ്ടാം ദിവസം പത്രാധിപരും എഴുത്തുകാരനുമായ കെ.സി.നാരായണൻ, നിരൂപകൻ സുജീഷ്, കല്പറ്റ നാരായണൻ, വി.ടി.ജയദേവൻ, ഒ.പി.സുരേഷ്, മധു ശങ്കർ മീനാക്ഷി എന്നിവർ പങ്കെടുക്കും.  വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുവകവികളാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. ശില്പശാലയിലെ മികച്ച അംഗത്തിന് കവി മേലൂർ വാസുദേവൻ്റെ സ്മരണക്ക് ഏർപ്പെടുത്തിയ പുരസ്കാരം നൽകും.

കവിയും നിരൂപകനുമായ കല്പറ്റ നാരായണനാണ് ശില്പശാലയുടെ  ചീഫ് അഡ്വൈസർ. കവി പി.എൻ. ഗോപീകൃഷ്ണനാണ് ശില്പശാലാ ഡയറക്ടർ.
ഫോൺ – 949765884/9846898458

Leave a Reply

Your email address will not be published.

Previous Story

ആയഞ്ചേരി മണ്ഡലം കുറ്റിവയൽ പന്ത്രണ്ടാം വാർഡ്‌ കോൺഗ്രസ്സ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

Next Story

ഐ.ഡി.ബി.ഐ ബാങ്ക് കൊയിലാണ്ടി ശാഖ പ്രവർത്തനം ആരംഭിച്ചു

Latest from Local News

ആനക്കുളം-നന്തി ദേശീയ പാതയിലെ പാച്ച് വര്‍ക്ക് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു

ദേശീയ പാതയില്‍ അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്‍ഷവും രൂപപ്പെടുന്ന കുഴികള്‍ അടയ്ക്കാന്‍ പാച്ച് വര്‍ക്കാണ്

പിഷാരികാവ് ക്ഷേത്രത്തിൽ പുതിയ പ്രസാദപ്പുരയുടെ കുറ്റിയിടൽ ചടങ്ങ് നടന്നു

പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.

അമ്മയുടെ പുതിയ പ്രസിഡൻ്റ് ശ്വേതാ മേനോന് ‘മക്കൾ’ സംഘടന സ്വീകരണം നൽകുന്നു

കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ അപകടം

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ ദീർഘദൂരസം കാറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റതായി വിവരമുണ്ട് അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു കണ്ണൂരിൽ