ലഹരി വസ്തുക്കളുടെ കടന്നുകയറ്റം കലാ- സാംസ്കാരിക മേഖലയെപ്പോലും ബാധിക്കുന്നത് ആശങ്കാജനകമാണെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. കീഴരിയൂരിൽ ഫോക് ലോർ ഇനങ്ങൾക്കും ,മാപ്പിള കലകൾക്കും, അനുഷ്ഠാന കലകൾക്കും പ്രാധാന്യം നൽകി വിവിധ രംഗങ്ങളിലെ കലാകാരൻമാരെ ഉൾപ്പെടുത്തി രൂപീകരിച്ച കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വയലാർ എഴുതിയ ‘ ബലികുടീരങ്ങളെ ‘ എന്ന ഗാനം ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കനലെരിയുന്ന ഓർമകൾ നെഞ്ചിലേറ്റിയതു കൊണ്ടാണ് ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര പിന്നണി ഗായികയും കീഴരിയൂർ കാരിയുമായ ആര്യനന്ദയ്ക്ക് ഫൗണ്ടേഷൻ്റെ ആദരസൂചകമായുള്ള ഉപഹാരം കരിവള്ളൂർ മുരളി നൽകി.
കെസിഎഫ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. കീഴരിയൂർ
കൾചറൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവി കെ. നീലാംബരി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എം.സുനിൽ, കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ കോഓർഡിനേറ്റർ ഇടത്തിൽ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർമാൻ എം.എം.രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. സുനിതാബാബു , ഗ്രാമ പഞ്ചായത്ത് അംഗം സവിത നിരത്തിൻ്റെ മീത്തൽ, കെസിഎഫ് വനിതാ വേദി പ്രസിഡൻ്റ് സാബിറ നടുക്കണ്ടി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കാലിക്കറ്റ് മെലഡി മ്യൂസിക്ക് അവതരിപ്പിച്ച ബാംസുരി മ്യൂസിക് ഈവും, ചേലിയ ഫ്യൂഷൻ ഫോക്ക് മ്യൂസിക് പരിപാടി, കെ.സി.എഫ് കലാവിഭാഗത്തിൻ്റെ ഗാനമേളയും മറ്റു കലാപരിപാടികളും അരങ്ങേറി.
Latest from Local News
കൊയിലാണ്ടി ടൗണിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ദുരവസ്ഥയും ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിനും ശാശ്വതപരിഹാരം ആവശ്യപ്പെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ
അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി
അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
വടകര: ദേശീയപാത 66-ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് എൻ.എച്ച്.എ.ഐ അധികൃതർ ഉറപ്പ് നൽകി.
തിരുവനന്തപുരം : ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗ്യാസ്ട്രോ എന്ററോളജി വിഭാഗം (4:00 PM to