കൊല്ലം കുന്ന്യോറ മലയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി മാത്രമേ റോഡ് നിർമ്മാണ പ്രവർത്തികൾ നടത്താൻ പാടുള്ളൂവെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. കുന്ന്യോറ മലയിലെ അപകടാവസ്ഥയിലായ വീടും സ്ഥലവും ഏറ്റെടുക്കണമെന്ന് പ്രദേശവാസികൾ നിരന്തരമായി ആവശ്യപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സോയിൽ നെയ്ലിങ് നടത്തിയ സ്ഥലം ഇടിഞ്ഞു വീഴുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. അപകടാവസ്ഥയുള്ള സ്ഥലം ഏറ്റെടുത്തുകൊണ്ട് പ്രശ്ന പരിഹരിക്കണം.അപകടകവസ്ഥയിലായ വീടും സ്ഥലങ്ങളും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന സമരത്തിന് എംപി പൂർണപിന്തുണ അറിയിച്ചു. മെയ് 28ന് എൻ എച്ച് എ ഐ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കാമെന്ന് പറഞ്ഞതായി എംപി അറിയിച്ചു .
നഗരസഭ കൗൺസിലർ കെ. എം സുമതി, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ. വിജയൻ രാജേഷ് കീഴരിയൂർ,നടേരി ഭാസ്ക്കരൻ തുടങ്ങിയവർ എം പി യോടൊപ്പം ഉണ്ടായിരുന്നു. ഷംനാസ്, രജീഷ് കുന്ന്യോറമല, ഷജിത് മാളവിക, പ്രജീഷ്, രാമൻ തുടങ്ങിയവർ എം പിയുമായി സംസാരിച്ചു.
Latest from Main News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
കണ്ണൂർ:വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് കടന്നുപോകുമ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണൻ
ഫറോക്ക്: താലൂക്ക് ആശുപത്രിയുടെ നവീകരിച്ച പുതിയ കെട്ടിടം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ 2025 ആഗസ്റ്റ് 31-ാം തീയതി
കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി
പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്