കൊയിലാണ്ടി: ഒയിസ്ക കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ ദിനം ആചരിച്ചു. നഷ്ടപ്പെട്ടുപോകുന്ന നാട്ടറിവുകൾ സംബന്ധിച്ച് സിമ്പോസിയം നടത്തി. കാലാകാലങ്ങളിൽ നമ്മുടെ പൈതൃകമായി ലഭിച്ച പല അറിവുകളും ഇന്ന് നഷ്ടപ്പെട്ടു പോകുന്നതായി സിമ്പോസിയം ഉദ്ഘാടനം ചെയ്ത കോഴിക്കോട് എം.ജി.എൻ. ആർ.ഇ. ജി. എസ് ഓംബുഡ്‌സ്മാൻ വി.പി.സുകുമാരൻ അറിയിച്ചു.പുതിയ തലമുറയിലേക്ക് ഈ നാട്ടറിവുകൾ പകരുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ തന്നെ നടത്തേണ്ടതാണ് ഈ വർഷത്തെ ബയോഡൈവേഴ്സിറ്റി സന്ദേശമായ “പ്രകൃതിയുമായുള്ള ഐക്യവും സുസ്ഥിര വികസനവും” എന്നത് കാലിക പ്രാധാന്യം അറിയിക്കുന്നതാണ്. പരിപാടിയിൽ ഒയിസ്ക പ്രസിഡന്റ് വി. ടി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു ബാബു രാജ് ചിത്രാലയം,ആർ.സുരേഷ് ബാബു, എൻ.ചന്ദ്രശേഖരൻ, കെ സുരേഷ് ബാബു, പി കെ ശ്രീധരൻ , രാംദാസ് മാസ്റ്റർ, കെ.സുധാകരൻ, സി.പി. ആനന്ദൻ , തുടങ്ങിയവർ സിമ്പോസിയത്തിൽ പങ്കെടുത്ത് സംസാരിച്ചു.
Latest from Local News
നടുവണ്ണൂർ: പ്രാദേശിക കലാ കായിക സാംസ്കാരിക സമിതികളും പ്രതിഭകളും പൊതു ഇടങ്ങൾ ശക്തിപ്പെടുത്തുക വഴി കേരളത്തിന്റെ സാമൂഹ്യാരോഗ്യം സൂക്ഷിച്ചു പോന്നിട്ടുണ്ടെന്നും അതിന്
തുറയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് നസീർ പൊടിയാടി (62) അന്തരിച്ചു.. ചരിച്ചിൽ പള്ളി മഹല്ല് സെക്രട്ടറി, ചിറക്കര മസ്ജിദുൽബുർഹാൻ പ്രസിഡണ്ട്
തിക്കോടി – ബി ജെ പിതിക്കോടി പഞ്ചായത്ത് കൺ വെൻഷൻ സംഘടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തെയ്യാറുടുപ്പിൻ്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. കോഴിക്കോട്
ആശ്വാസം പാലിയേറ്റീവ് കെയർ സൊസൈറ്റി ചെങ്ങോട്ട് കാവ് കിടപ്പ് രോഗികളുടെ ഒത്തുചേരൽ സ്നേഹസംഗമം.. കിടപ്പ് രോഗികളുടെ മാനസിക ഉല്ലാസത്തിനായി ആശ്വാസം പാലിയേറ്റീവ്
മൂടാടി ഹിൽബസാർ പീടിക വളപ്പിൽ ചന്ദ്രൻ (64) അന്തരിച്ചു. അച്ഛൻ പരേതനായ ചെറിയക്കൻ. അമ്മ പരേതയായ കല്യാണി. ഭാര്യ: സഹന. മകൾ







