കാസർകോടൻ ഗ്രാമങ്ങളിൽ നിറഞ്ഞു മഞ്ഞ തവള. വേനൽ മഴ പെയ്തു തുടങ്ങിയതോടെയാണ് ജലാശയങ്ങളിലും വയലേലകളിലും ഇവ നിറഞ്ഞത്. മറ്റ് ഭാഗങ്ങളിൽ കാണുന്ന പച്ച തവളകൾ ഇവിടെ അധികം ഇല്ല. മഴ പെയ്തു തുടങ്ങുന്നതോടെ പ്രദേശമാകെ മഞ്ഞ തവള നിറയുകയാണ്. രാത്രിയായാൽ ഇവയുടെ കൂട്ട കരച്ചിലാണ്. വളരെ ആകർഷകമാണ് ഇവ.കാസർകോടൻ ഗ്രാമങ്ങളിൽ അത്യപൂർവമായിട്ടാണ് ഇവയെ മുമ്പ് കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
