സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് കീഴില്‍ വൃക്ഷ തൈകളുടെ വില്പന ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് കീഴില്‍ കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റയിഞ്ചിന്റെ പരിധിയില്‍ നരിക്കുനി മടവൂര്‍ നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച തേക്ക്, രക്തചന്ദനം, വേങ്ങ വൃക്ഷ തൈകളുടെ വില്പന ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും. താല്‍പ്പര്യമുള്ളവര്‍ കോഴിക്കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മാത്തോട്ടം വനശ്രീ കോംപ്ലെക്‌സിലുള്ള സാമൂഹ്യ വനവല്‍ക്കരണ ഓഫീസില്‍ മെയ് 27 നകം അപേക്ഷിക്കണം. തൈ ഒന്നിന് 33 രൂപയാണ് വില. ഫോണ്‍ -0495 2416900, 8547603819, 8547603816.

Leave a Reply

Your email address will not be published.