മഴ ഇത്തവണ നേരത്തേ വരും; കേരളത്തിൽ കഴിഞ്ഞ 15 വർഷത്തിനിടയിൽ കാലവർഷം നേരത്തെ എത്തുന്ന വർഷമായിരിക്കും ഇത്തവണയെന്ന് കാലാവസ്ഥ വിദഗ്ധർ

സാധാരണ മൺസൂൺ രീതികളിൽ മാറ്റം ഉണ്ടാകാറുണ്ടെങ്കിലും കാലവർഷം ഇത്തവണ നേരത്തേ എത്തുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നത്. മെയ് 24 ഓടെ മൺസൂൺ എത്തുമെന്നാണ് കരുതപ്പെടുന്നത്. 24ന് ശേഷം കനത്ത മഴ ആരംഭിക്കുമെന്നാണ് വിവിധ കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

ആൻഡമാൻ ദ്വീപുകളിൽ മേയ് 13ന് മൺസൂൺ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം മേയ് 30ന് മൺസൂൺ എത്തിയിരുന്നു. കേരളത്തിൽ കഴിഞ്ഞ 15 വർഷത്തിനിടയിൽ കാലവർഷം നേരത്തെ എത്തുന്ന വർഷമായിരിക്കും ഇത്തവണയെന്ന് പ്രതീക്ഷിക്കുന്നു.

മേയ് 27നുമുമ്പ് ഇത്തവണ മഴ എത്തിയാൽ കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും നേരത്തെ കാലവർഷം ആരംഭിക്കുന്നത് ഇത്തവണയായിരിക്കും. അതിനിടെ സംസ്ഥാനത്ത് കോഴിക്കോട്, വയനാട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മഴ വരും ദിവസങ്ങളിൽ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നും വകുപ്പ് അറിയിച്ചു. കണ്ണൂർ പഴശി ഡാമിന്റെ ഷട്ടറുകൾ ബുധനാഴ്ച രാവിലെ തുറക്കും. ബാവലി, ഇരിട്ടി പുഴയുടെ ഇരുതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാത ചുഴി ന്യൂനമർദ്ദമായി രൂപാന്തരപ്പെടാനും അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published.

Previous Story

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യമലയാളി വനിതയെന്ന നേട്ടം സ്വന്തമാക്കി കണ്ണൂര്‍ വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്

Next Story

ദേശീയപാത അശാസ്ത്രീയ നിർമാണത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Latest from Main News

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ജനലക്ഷങ്ങള്‍. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം തുടരുന്നു

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ്‌ നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് കേരളം. പൊതുദര്‍ശനം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍

എം. എൻ. കാരശ്ശേരി 27 ന് കുറ്റ്യാടിയിൽ

കുറ്റ്യാടി: ഭാരതത്തിൻ്റെ മഹത്തായ ജനാധിപത്യബോധത്തേയും മതേതരമൂല്യങ്ങളേയും നിയമസംഹിതയേയും അട്ടിമറിക്കാനുള്ള ഭീഷണമായ നീക്കം പ്രതിരോധിക്കേണ്ടത് വർത്തമാനകാലത്തിൻ്റെ കടമയാണെന്ന് കുറ്റ്യാടി സബർമതി സാംസ്കാരിക വേദി

മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക്

മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക്. 250 രൂപ വിലയുള്ള ടിക്കറ്റിന് 10 കോടി രൂപയാണ് ഒന്നാം സമ്മാനം.

വി.എസ്സിന്റെ  ദേഹവിയോഗം: പൊതു അവധി ദിനത്തിലെ ബിവറേജ് മദ്യശാല തുറന്നത് വിവാദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവിറേജ് ഔട്ട് ലൈറ്റ് വഴി മദ്യം നൽകിയത് വിവാദമാവുന്നു.