ഒറോക്കുന്ന് മലയിൽ ജലജീവൻ പദ്ധതി നടപ്പിലാക്കുക, ഒറോക്കുന്ന് കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനാവശ്യമായ പുതിയ കിണർ നിർമിക്കുക, പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കീഴരിയൂർ മണ്ഡലം ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ. വിശ്വൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി രാജൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ഇ.എം മനോജൻ, കോൺഗ്രസ് ഭാരവാഹികളായ ടി.കെ നാരായണൻ, പി .ഭാസ്കരൻ, വി .പി അശോകൻ, വി എൻ ബാബു, എം എൻ വേണുഗോപാൽ, സി.സുനീതൻ, പുണ്യം ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Latest from Local News
കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ പ്രൈവറ്റ് ബസ് അമിതവേഗതയും മത്സര ഓട്ടവും കാരണം ഒരുപാട് ജീവനുകൾ നഷ്ടപ്പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ
കൊയിലാണ്ടി ഊരള്ളൂർ ഊട്ടേരി ജിതേഷ് (40) അന്തരിച്ചു. അച്ഛൻ വിജയൻ നടുക്കണ്ടി. അമ്മ ശോഭ. ഭാര്യ അമൃത. മകൾ അക്ഷത. സഹോദരിമാർ
ഉണ്ണികുളം പഞ്ചായത്തിൽ വീര്യമ്പ്രം പേരില്ലാൻ കാവ് ക്ഷേത്രത്തിന് സമീപം പ്രവർത്തനമാരംഭിച്ച ബ്യൂറെക്സ് സ്നാക്ക്സ് വേൾഡ് എന്ന സ്ഥാപനത്തിൻ്റെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത്
ചേളന്നൂർ: ചേളന്നൂർ ഏഴേ ആറിൽ എടക്കണ്ടത്തിൽ അങ്കണവാടിക്കു സമീപം റിട്ട. അഡീഷണൽ എഞ്ചിനീയർ (ബി എച്ച് ഇ എൽ തൃശ്ശ്നാപ്പള്ളി )
കൊടുവള്ളി വാരിക്കുഴിതാഴം കരിവില്ലിക്കാവ് മലാംതൊടുകയിൽ ശ്രീധരൻ (72) അന്തരിച്ചു. ഭാര്യ ദേവി. മക്കൾ സുമ, ഷൈജു, റിജു. സംസ്കാരം ബുധനാഴ്ച രാവിലെ