കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി ഓഫീസ് ചെറുകുളം ബസാറിൽ മുഖ്യരക്ഷാധികാരി എം.അബ്ദുൽ ഖാദർ ഹാജി മാനന്തവാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ് അധ്യക്ഷനായി. സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നൽകുന്ന ഭക്ഷ്യ സാധനകിറ്റ് വിതരണം ഉസ്മാൻ കൂരിക്കാടനും പഠനോപകരണ വിതരണം റഷീദ് ഏലായിയും ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.പി മജീദ് മുഖ്യ പ്രഭാഷണം നടത്തി. ഡോ.ആഷ്മി ബക്കർ മെഡികാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. പി.ടി അബ്ദു റഹിമാൻ, പി.പി ഹംസ ലക്ഷദ്വീപ്, ഗോപാലൻ മക്കടോൽ, എ.പി കോയക്കുട്ടി, സാബുദ്ദീൻ, റീജ കക്കോടി, ബുഷ്റ ജാബിർ , നിജിയ കൂടത്തും പൊയിൽ സംസാരിച്ചു. ടി.കെ ഫാത്തിമ ഷഹാന ഖിറാഅത്ത് നടത്തി. കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി സ്വാഗതവും ട്രഷറർ കെ.സാജിദ് നന്ദിയും പറഞ്ഞു.
Latest from Local News
കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:
ചിങ്ങപുരം: എളമ്പിലാട് നടുവിലയിൽ കെ.സി. ബാലൻ അടിയോടി (77) അന്തരിച്ചു. ഭാര്യ: പത്മിനി അമ്മ. മക്കൾ: ധന്യ. എൻ( സ്മാർട്ട് മീഡിയ
മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്
കൊയിലാണ്ടി: മേലൂർ ചെട്ടിച്ചിക്കണ്ടി മീത്തൽ സുധ (53) അന്തരിച്ചു. അച്ഛൻ: കുഞ്ഞികൃഷ്ണൻ നായർ. അമ്മ: മാധവിഅമ്മ. സഹോദരങ്ങൾ രാധ, ഗീത, സുമ
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ നമ്പ്രത്ത്കരയിൽ ഹരിതം ജെ. എൽജി ഗ്രൂപ്പിൻ്റെ ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമ