നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ ശിവരാമൻ സ്മാരകട്രസ്റ്റിൻ്റെ ഈ വർഷത്തെ നാടക പ്രതിഭാ പുരസ്ക്കാരം എൽസി സുകുമാരന്

നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ ശിവരാമൻ സ്മാരകട്രസ്റ്റിൻ്റെ ഈ വർഷത്തെ നാടക പ്രതിഭാ പുരസ്ക്കാരത്തിന്
എൽസി സുകുമാരൻ അർഹയായി, 15000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം,
തൻ്റെ പന്ത്രണ്ടാം വയസിൽ അഭിനയരംഗത്തെത്തി 1971 ൽ സംഗമം തിയ്യറ്റേഴ്സ് രൂപീകൃതമായപ്പോൾ മുതൽ പ്രൊഫഷണൽ നാടക രംഗത്ത് സജീവമായി, കഴിഞ്ഞ ആറ് പതിറ്റാണ്ടായി നാടക രംഗത്ത് സജീവമായ എൽസി സുകുമാരന് ജൂൺ 5 ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന കെ ശിവരാമൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്ക്കാര സമർപ്പണം നടത്തും.
കെ ശിവരാമൻ അനുസ്മരണം ചന്ദ്രശേഖരൻ തിക്കോടി നിർവ്വഹിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ സി വി ബാലകൃഷ്ണൻ,
ജന:സെക്രട്ടറി എൻ വി ബിജു, വി കെ രവി, വി വി സുധാകരൻ എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published.