നന്തി ടൗണിൽ ഒറ്റമഴക്ക് തന്നെ വെള്ളംകയറിയത് വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാക്കി.അശാസ്ത്രീയമായ ദേശീയപാത നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണം എന്ന് ആരോപിച്ച് വ്യാപാരിവ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് കമ്മിറ്റി നന്തിയിലെ വഗാട് കമ്പനിയിലെക്കുള്ള റോഡ് ഉപരോധിച്ചു. കമ്പനി ഉദ്യോഗസ്ഥരും, സാധനങൾ കൊണ്ട് പോകുന്ന ലോറികളും നാട്ടുകാർ തടഞ്ഞു. കൊയിലാണ്ടി പോലിസ് സ്ഥലത്ത് എത്തുകയും കമ്പനി അധികാരികളും സമരസമിതി ഭാരവാഹികളുമായ സംസാരിച്ചു .അടഞ്ഞു കിടന്ന ഒവുചാലുകൾ വൃത്തിയാക്കാനും വലിയ പൈപ്പ്കൾ സ്ഥാപിച്ച് വെള്ളകെട്ട് ഒഴിക്കാൻ നടത്താനും തീരുമാനിച്ചു ഇതിനായുള്ള നടപടികൾ തുടങ്ങിയതോടെ സമരം നിർത്തിവെച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് പവിത്രൻ ആതിര , യൂണിറ്റ് ജനറൽ സെക്രട്ടറി സനീർ വില്ലൻകണ്ടി ,ലിനീഷ് (ഓട്ടോ കോഡിനെഷൻ കമ്മിറ്റി),അഹമ്മദ് കോവുമ്മൽ, വ്യാപാരി നേതാക്കളായ കെ.വി.കെസുബൈർ, എം.കെ. മഹമൂദ് , വിശ്യൻ, റസൽ നന്തി, നബീൽ തുടങ്ങിയർ സംസാരിച്ചു.
Latest from Local News
തോരായി : കുനിയിൽ ശിവകൃപ സാമി (64) അന്തരിച്ചു. പരേതനായ കുനിയിൽ പെരച്ചൻ്റെയും കല്യാണിയുടെയും മകനാണ് .ഭാര്യ: പ്രമീള കണ്ടിക്കൽ. മക്കൾ:
കൊയിലാണ്ടി: കാവുംവട്ടം പറേച്ചാൽ മീത്തൽ ഇസ്മയിലിലെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസിൽ രണ്ട് പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 24 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm
കുഞ്ഞുവിരലില്‍ താളം പിഴക്കാതെ ചെണ്ട കൊട്ടിപ്പഠിക്കുകയാണ് നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. വിദ്യാലയത്തില്‍ 15 വര്‍ഷമായുള്ള മഴവില്‍ കലാകൂട്ടായ്മയുടെ
കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ പ്രൈവറ്റ് ബസ് അമിതവേഗതയും മത്സര ഓട്ടവും കാരണം ഒരുപാട് ജീവനുകൾ നഷ്ടപ്പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ