മാലിന്യ സംസ്‌കരണത്തില്‍ നൂതന സംവിധാനങ്ങളുമായി മൂടാടി ഗ്രാമപഞ്ചായത്ത്

മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും നൂതന സംവിധാനങ്ങളുമായി മൂടാടി ഗ്രാമപഞ്ചായത്ത്. ഖരമാലിന്യ സംസ്‌കരണത്തിനായി കണ്ടെയിനര്‍ എംസിഎഫുകള്‍, മിനി എംസിഎഫുകള്‍ എന്നിവ സ്ഥാപിച്ചുവരികയാണ് പഞ്ചായത്ത്. 9.5 ലക്ഷം രൂപ ചെലവില്‍ നാല് കണ്ടെയിനര്‍ എംസിഎഫുകളാണ് പഞ്ചായത്ത് സ്ഥാപിച്ചത്. ചരക്ക് കപ്പലുകളിലെ ആവശ്യം കഴിഞ്ഞ കണ്ടെയിനറുകളാണ് പാഴ്‌വസ്തുക്കള്‍ മഴയും വെയിലും കൊള്ളാതെ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നത്.

മൂടാടി ഗ്രാമ പഞ്ചായത്തിന്റെ അപേക്ഷ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലൂടെലാണ് മിനി എംസിഎഫുകള്‍ സ്ഥാപിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന മിനി എംസിഎഫുകളുടെ വിസ്തൃതി തദ്ദേശസ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിലൂടെ കേരളത്തില്‍ ആദ്യമായി മിനി എംസിഎഫ് സ്ഥാപിച്ച പഞ്ചായത്ത് മൂടാടിയാണ്. ഹരിതകര്‍മസേന ശേഖരിക്കുന്ന പാഴ്‌വസ്തുക്കള്‍ വഴിയരികില്‍ കൂട്ടിയിടുന്നതിന് ശാശ്വത പരിഹാരം കാണാന്‍ മിനി എംസിഎഫുകളിലൂടെ സാധിക്കും. നിലവില്‍ എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫുകള്‍ സ്ഥാപിച്ച് വരികയാണ്.

ഖരമാലിന്യ സംസ്‌കരണത്തിനായി തയ്യാറാക്കിയ പുതിയ സംവിധാനങ്ങള്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മസേനക്കായി വാങ്ങിയ രണ്ടാമത്തെ ഇലക്ട്രിക് ഗുഡ്‌സിന്റെ താക്കോല്‍ ദാനം ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇ ടി രാകേഷ് നടത്തി. ചടങ്ങില്‍ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി,പന്തലായനി ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ജീവാനന്ദന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം കെ മോഹനന്‍, ടി കെ ഭാസ്‌കരന്‍, എം പി അഖില, മെമ്പര്‍മാരായ പപ്പന്‍ മൂടാടി, പി പി കരീം, സെക്രട്ടറി ജിജി തുടങ്ങിയവര്‍ സംസാരിച്ചു. അസി. സെക്രട്ടറി ടി ഗിരീഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

5 മണിക്ക് സൈറൺ മുഴങ്ങും: സംസ്ഥാനത്ത് മുന്നറിയിപ്പ്

Next Story

മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ അഗ്നിബാധ: ജില്ലാ കളക്ടര്‍ യോഗം ചേര്‍ന്നു

Latest from Local News

കൊയിലാണ്ടിയിൽ യുവാവിനെ ആക്രമിച്ച സംഭവം: പ്രതികൾ പോലീസിന്റെ പിടിയിൽ

  കൊയിലാണ്ടി: കാവുംവട്ടം പറേച്ചാൽ മീത്തൽ ഇസ്മയിലിലെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസിൽ രണ്ട് പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 24 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 24 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm

പുസ്തകം മാത്രമല്ല, നടുവണ്ണൂര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ചെണ്ടയും വഴങ്ങും

കുഞ്ഞുവിരലില്‍ താളം പിഴക്കാതെ ചെണ്ട കൊട്ടിപ്പഠിക്കുകയാണ് നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. വിദ്യാലയത്തില്‍ 15 വര്‍ഷമായുള്ള മഴവില്‍ കലാകൂട്ടായ്മയുടെ

കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം സമരം ശക്തമാക്കും യൂത്ത് കോൺഗ്രസ്‌

കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ പ്രൈവറ്റ് ബസ് അമിതവേഗതയും മത്സര ഓട്ടവും കാരണം ഒരുപാട് ജീവനുകൾ നഷ്ടപ്പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ