കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂർ: പയ്യാവൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി ആമിനത്തോട് നിധീഷ് ബാബു (28) ആണ് കൊല്ലപ്പെട്ടത്. 12:30 ഓടെയായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വീടിനോട് ചേര്‍ന്ന കൊല്ലക്കുടിലില്‍ എത്തി വാക്കുതര്‍ക്കം ഉണ്ടാക്കുകയും കൊല്ലക്കുടിലില്‍ തന്നെ ഉണ്ടായിരുന്ന വാക്കത്തി എടുത്ത് വെട്ടുകയുമായിരുന്നു.

തടയാന്‍ ചെന്ന നിധീഷ് ബാബുവിന്റെ ഭാര്യക്കും വെട്ടേറ്റു. ഗുരുതരമല്ല. വെട്ടിയ രണ്ടു പേരും ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു. സംഭവത്തിൽ പയ്യാവൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലയാളികളെ കണ്ടെത്തിയിട്ടില്ല. ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.  ഭാര്യ ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് കുട്ടികള്‍ ഉണ്ട് ഇവര്‍ക്ക്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ സൈക്കോളജി അപ്രൻ്റീസിനെ നിയമിക്കുന്നു

Next Story

പരപ്രവാൻ നാരാണത്ത് ഇരിങ്ങത് ആയിഷ ഹജ്ജുമ്മ അന്തരിച്ചു.

Latest from Main News

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും;  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,

പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കമായി

കുത്തിയൊഴുകുന്ന ചാലിപ്പുഴയെ സാഹസിക കാഴ്ചകളുടെ ആവേശത്തിലാക്കി പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കം. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ്

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച്.. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, സേവന പ്രവർത്തനങ്ങളും ഉദ്ഘാടനം നടന്നു

ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ്‌ ബീച്ച് ഇൻസ്‌റ്റലേഷൻ ഹോട്ടൽ പാരമൗണ്ട് ടവറിൽ വെച്ചു നടത്തി. 2025-26 ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോ ഹണവും

പോലിസിൻ്റെ പരിശോധനക്കിടെ യുവാവ് ചുരത്തിൻ്റെ താഴ്ചയിലേക്ക് ചാടി രക്ഷപ്പെട്ടു

പോലിസിൻ്റെ പരിശോധനക്കിടെ യുവാവ് ചുരത്തിൻ്റെ താഴ്ചയിലേക്ക് ചാടി രക്ഷപ്പെട്ടു. കൽപ്പറ്റ അടിവാരം ചുരത്തിൽ പോലീസ് പരിശോധനക്കിടെ യുവാവ് താഴ്ചയിലേക്ക് ചാടി രക്ഷപ്പെട്ടു.

സ്‌കൂൾ സമയമാറ്റം പിൻവലിക്കാൻ സാധ്യത കുറവ്: ഇന്ന് മതസംഘടനകളുമായി ചർച്ച

പുതുക്കിയ സ്‌കൂൾ സമയ മാറ്റം വലിയ വിവാദങ്ങൾക്ക് കാരണമായികൊണ്ടിരിക്കെ സമയ മാറ്റത്തിലെ തർക്ക പരിഹാരത്തിന് സർക്കാർ ഇന്ന് മതസംഘടനകളോട് നേരിട്ട് ചർച്ച