കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ സൈക്കോളജി അപ്രൻ്റീസിനെ നിയമിക്കുന്നു

ജീവനി പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ 2025-26 അദ്ധ്യയന വർഷത്തേക്ക് സൈക്കോളജി അപ്രൻ്റീസിനെ നിയമിക്കുന്നു. 2 ഒഴിവുകളാണ് നിലവിലുള്ളത്. നിയമിക്കപ്പെടുന്നവരിൽ ഒരാൾ പൂർണ്ണമായും എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ ജോലി ചെയ്യേണ്ടതും, രണ്ടാമത്തെ ആൾ ശ്രീ നാരായണ ഗുരു കോളേജ്, ചേളന്നൂരിലും, RSM, SNDP യോഗം കോളേജ്, കൊയിലാണ്ടിയിലും ജോലി ചെയ്യേണ്ടതാണ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം എ / എം എസ് സി റഗുലർ പഠനം) ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2025 മെയ് 28 ന് രാവിലെ 10.30 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

Leave a Reply

Your email address will not be published.