പ്രസിദ്ധ സംഗീതജ്ഞൻ പാലക്കാട് പ്രേം രാജിനെ സംഗിത വിദ്യാർത്ഥികളും കലാകാരൻമാരും സുഹൃദ് സംഘവും ചേർന്ന് ആദരിക്കുന്നു. ജൂൺ 21 ലോക സംഗീത ദിനത്തിലായ് ആദരിക്കൽ ചടങ്ങ്. കൊയിലാണ്ടി ടൗൺ ഹാളിലായിരിക്കും പരിപാടി. പ്രേമൻ മാഷിനുള്ള ആദരവും ഉപഹാര സമർപ്പണവും പ്രിയ ഗായകൻ ജി.വേണുഗോപാൽ നിർവ്വഹിക്കും. സംഗീത കലാ സാംസ്കാരിക രംഗത്തുള്ളവരെ ഉൾപ്പെടുത്തിയായിരിക്കും ആദവ് പരിപാടി നടത്തുക.
തുടർന്ന് ജി.വേണുഗോപാലും മകനും, മറ്റ് ഗായകരും ചേർന്ന് ഗാനമേള അവതരിപ്പിക്കും ‘ പ്രേമൻ മാഷിന്റെ ശിഷ്യർ സംഗീത പരിപാടി അവതരിപ്പിക്കും.
കൊയിലാണ്ടിയിലെ അറിയപെടുന്ന ഗായകരെയും സംഗീതജ്ഞരെയും ഉൾക്കൊള്ളിച്ചുള്ള സംഗീത പരിപാടിയും സംഘടിപ്പിക്കും.
സംഗീത വിദ്യാർത്ഥികളും സംഗീതവും കലാരംഗത്തും പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ മ്യൂസിക് ക്യൂ (മൂസിക് കൊയിലാണ്ടി ), ശ്രദ്ധ സാമൂഹ്യ പാഠ ശാല എന്നിവരാണ് സംഘാടകർ.
Latest from Local News
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ബേപ്പൂർ എം എൽ എ യും മുൻ ഡി.സി.സി പ്രസിഡണ്ടും മലബാറിലെ പ്രമുഖ
മേപ്പയ്യൂർ: നൊച്ചാട് കണ്ടോത്ത് പരേതരായ നാരായണൻ അടിയോടി, ഹൈമവതി അമ്മ എന്നിവരുടെ മകളും പയ്യോളി ഹൈസ്കൂൾ മുൻ പ്രിൻസിപ്പലുമായ നളിനി കണ്ടോത്ത്
ഉള്ളിയേരി : ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂളിലെ 1994 ബാച്ച് സെപ്റ്റംബർ 13 ശനിയാഴ്ച പാലോറയിൽവെച്ച് ഒത്തുചേരലിന്റെ ആറാം വാർഷികം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് കോഴിക്കോട് മെഡിക്കൽ
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ജ്യോതിഷപണ്ഡിതൻ പയ്യന്നൂർ പെരളം മണികണ്ഠൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദിലീപ്