കനത്ത മഴക്കുള്ള സാധ്യത കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോഴിക്കോട്: കനത്ത മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് ലഭിച്ചത്. വടക്കൻ ജില്ലകളിൽ മിക്കയിടത്തും മഴ കനത്തു. കോഴിക്കോട്, കോട്ടയം ജില്ലകളിൽ മലയോരമേഖലയിൽ മഴ തുടരുകയാണ്. 23ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

യാത്രയയപ്പും അനുമോദനവും നടത്തി

Next Story

സംഗീതജ്ഞൻ പാലക്കാട് പ്രേംരാജിനെ ആദരിക്കുന്നു

Latest from Local News

വിധി നിർണ്ണയത്തിൽ അപാകമെന്ന് ആഷേപം ചെണ്ട മേള വേദിയിൽ സംഘർഷം

കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ ചെണ്ട മേള വേദിയിൽ സംഘർഷം . കൊരയങ്ങാട് ക്ഷേത്ര മൈതാനയിൽ നടന്ന ഹൈസ്കൾ വിഭാഗം ചെണ്ടമേളത്തിന്റെ

താറാവ് കൂട്ടിൽ നായ ആക്രമണം 35 താറാവുകളെ കടിച്ചു കൊന്നു

കീഴരിയൂര്‍ ; തെരുവ് പട്ടികൾ കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു. കീഴരിയൂർ മൂലത്ത് കുട്ട്യാലിയുടെ താറാവ് ഫാമിലാണ് തെരുവ് നായ്ക്കളുടെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി   വിഭാഗം      ഡോ :

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ