തെങ്ങ്കയറ്റ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നാളികേര വികസന ബോര്‍ഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ അംഗമാകാം

ജില്ലയില്‍ തെങ്ങ്കയറ്റ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നാളികേര വികസന ബോര്‍ഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ അംഗമാകാം. അപേക്ഷകള്‍ കോഴിക്കോട് സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാണ്. കടന്നല്‍ കുത്ത്, താല്‍ക്കാലിക അപകടങ്ങള്‍ എന്നിവക്ക് ആഴ്ചയില്‍ 3,500 രൂപ വെച്ച് ആറാഴ്ച വരെ താല്‍ക്കാലിക സമാശ്വാസം, മരണാനന്തര സഹായമായി ഏഴ് ലക്ഷം, പൂര്‍ണ അംഗവൈകല്യം ബാധിക്കുന്നവര്‍ക്ക് മൂന്നര ലക്ഷം രൂപ വരെ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും. ഫോണ്‍: 8891889720, 0495 2372666, 9446252689.

Leave a Reply

Your email address will not be published.