ഉജ്ജയനി കലാക്ഷേത്രം 14ാം വാർഷികാഘോഷവും കഥകളി അരങ്ങേറ്റവും, വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു

ഉജ്ജയനി കലാക്ഷേത്രം 14ാം വാർഷികാഘോഷവും കഥകളി അരങ്ങേറ്റവും, വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു. ഗുരു ചേമഞ്ചേരിയുടെ നഗരിയിൽ സുധീഷ് എം ന്റെ അധ്യക്ഷതയിൽ അഡ്വക്കറ്റ് കെ സത്യൻ ഉദ്ഘാടനം ചെയ്തു.  മുഖ്യാതിഥി യുകെ രാഘവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ആദരം ഏറ്റുവാങ്ങിയ കോട്ടിൽ ശശി മാസ്റ്റർ, കലാമണ്ഡലം പ്രേംകുമാർ, പ്രൊഫസർ പിതാംബരൻ, പ്രഭാകരൻ കൊയിലാണ്ടി, ഹരീഷ് കൊരയങ്ങാട് എന്നിവർ സംസാരിച്ചു. ആശംസ അർപ്പിച്ച് ശ്രീധരൻ നമ്പൂതിരി സംസാരിച്ചു.  സ്വാഗതം സംഘം കൺവീനർ രതീഷ്  ഇ പി നന്ദി പറഞ്ഞു. ചടങ്ങിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

Leave a Reply

Your email address will not be published.