സി. പി. എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ എം. ദാമോദരൻ ( 63) വാഹനാപകടത്തിൽ മരിച്ചു. മാതൃഭൂമി, മനോരമ ദേശാഭിമാനി പത്രം ഏജൻ്റ് ആയ അദ്ദേഹം ഞായറാഴ്ച കാലത്ത് പത്രം വിതരണം നടത്തുന്നതിനിടെ കന്നൂര് അങ്ങാടിയിൽ വെച്ച് സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. ബാലുശ്ശേരി മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. കർഷകത്തൊഴിലാളി യൂണിയൻ മുൻ ഏരിയാ ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു .ഭാര്യ : പുഷ്പാവതി ( മഹിളാ അസോസിയേഷൻ മേഖലാകമ്മിറ്റി അംഗം, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രേരക് ). മക്കൾ : ദിപിൻ ( ഇന്ത്യൻ ആർമി ), ദീപ്തി.
മരുമക്കൾ : പ്രിൻസ് (കൂമുള്ളി), അശ്വതി (ഒള്ളൂര് ). അച്ഛൻ : പരേതനായ കൃഷ്ണൻ നായർ. അമ്മ : ലക്ഷ്മി അമ്മ. സഹോദരങ്ങൾ : ഇ.എം പ്രഭാകരൻ ( സി.പി.എം കന്നൂര് ലോക്കൽ കമ്മിറ്റി അംഗം) , രാധ കക്കഞ്ചേരി, സൗമിനി നാറാത്ത് വെസ്റ്റ്. മൃതദേഹം കന്നൂര് ഗവ. യു പി സ്കൂൾ പരിസരത്ത് പൊതുദർശനത്തിന് വെക്കുന്നതാണ്. സംസ്കാരം വൈകീട്ട് വീട്ടുവളപ്പിൽ
Latest from Local News
ചെങ്ങോട്ടുകാവ്,എളാട്ടേരി, കിഴക്കെ പോത്തൻ കയ്യിൽ മാണിക്യം (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ. മക്കൾ : ഗംഗാധരൻ,രാമകൃഷ്ണൻ,ശാന്ത, സാവിത്രി, സരസ, പരേതനായ
ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ പുതുതായി രൂപീകരിച്ച കോണങ്കോട് എന്ന ഇരുപത്തിയൊന്നാം വാർഡ് രണ്ട് പ്രദേശങ്ങളിൽ പരസ്പരബന്ധമില്ലാതെ രൂപീകരിച്ച നടപടിയിൽ യുഡിഎഫ് പഞ്ചായത്ത്
കൊയിലാണ്ടി: പന്തലായനി ഈശ്വരൻ ചിറകുനി പി കെ ചേക്കോട്ടി (88) (റിട്ട ഹെൽത്ത് ഇൻസ്പെക്ടർ അന്തരിച്ചു .മക്കൾ : സതീഷ് ബാബു
കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 26-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു ഇ.എൻടിവിഭാഗം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതം മൂലം കോഴിക്കോട് കുറ്റ്യാടി സ്വദേശി മരിച്ചു. കുണ്ടുതോട് അൻവർ എരോത് (42) ആണ് മരിച്ചത്. മുബാറക്