കോഴിക്കോട് നഗരത്തിൽ തീപിടുത്തം നിയന്ത്രണ വിധേയമായില്ല

 

കോഴിക്കോട് നഗരം രണ്ടര മണിക്കൂർ നേരമായി ആളിപടരുന്ന തീ നിയന്ത്രണ വിധേയമായില്ല. കാലിക്കറ്റ് ടെക്സ്റ്റയിൽ സ് തുണി കച്ചവട സ്ഥാപനത്തിലാണ് തീ ആദ്യം പടർന്നത്.8 ഫയർഫോഴ്സ് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നി രക്ഷാ സേന തീ അണക്കാനുള്ള കഠിന ശ്രമത്തിലാണ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ യൂണിറ്റും ഇവിടെ എത്തിയിട്ടുണ്ട്. തീ പടരുന്നത് വലിയ പ്രതിസന്ധി തീർക്കുകയാണ്. തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയർഫോഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

പേരാമ്പ്ര, നരിക്കുനി, മുക്കം, കൊയിലാണ്ടി ഭാഗത്തുനിന്നുള്ള എല്ലാ ഫയർ ഫോഴ്സ് വാഹനങ്ങളും കോഴിക്കോട് നഗരത്തിലെത്തിയിരിക്കുകയാണ്. ജനങ്ങൾ ഈ ഭാഗത്തേക്ക് വരുന്നത് കർശനമായി പോലീസ് തടയുന്നുണ്ട്. വാഹനഗതാഗതം പൂർണമായി താളം തെറ്റിയിരിക്കുകയാണ്. തീ അണച്ചെങ്കിൽ മാത്രമേ ആളപായം ഉണ്ടോ എന്ന് മനസ്സിലാക്കുകയുള്ളൂ. മൂന്ന് മണിക്കൂർ ആയി കോഴിക്കോട് ഇതുവരെ കാണാത്ത അഗ്നിബാധ. അടുത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് തി പടരുന്നു.

Leave a Reply

Your email address will not be published.