കോഴിക്കോട്: ഭാഷാസമന്വയവേദിയുടെയും എം.എൻ.സത്യാർത്ഥി ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന വിവർത്തന ശില്പശാല സംഘടിപ്പിച്ചു. ഉപ വിദ്യാഭ്യാസ ഡയരക്ടർ മനോജ് മണിയൂർ ശില്പശാല ഉദ്ഘാടനം ചെയ്തു. സ്രോത ഭാഷയിൽ നിന്നും ലക്ഷ്യ ഭാഷയിലേക്കുള്ള പരിവർത്തനമാണ് പരിഭാഷയെന്നും ഭാഷയുടെ അണക്കെട്ടുകളെ തകർക്കുമ്പോഴാണ് നല്ല പരിഭാഷ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സോ.ആർസു അധ്യക്ഷത വഹിച്ചു. ശില്പശാല ഡയരക്ടർ ഡോ.രതീഷ് നിരാല, എം.എൻ.സത്യാർഥി ട്രസ്റ്റിൻ്റെ സെക്രട്ടറിയും ശില്പശാല കോർഡിനേറ്ററുമായ ഒ.കുഞ്ഞിക്കണാരൻ എന്നിവർ സംസാരിച്ചൂ.
ശില്പശാലയുടെ ആദ്യ സെഷനിൽ വിവർത്തനത്തിലെ സാംസ്കാരിക ശോഭ എന്ന വിഷയത്തിൽ ഡോ.ആർസുവും കഥാ വിവർത്തനത്തെ കുറിച്ച് ഡോ. പി.കെ.രാധാമണിയും സാഹിത്യേതരവിഷയങ്ങളുടെ വിവർത്തനത്തിൽ ഡോ.ഒ.വാസവനും വിദേശ ഭാഷകളിൽ നിന്നുള്ള പരിഭാഷയെകുറിച്ച് എസ്.എ.ഖുദ്സിയും ക്ലാസ്സെടുത്തു. ദേശീയ സംസ്ഥാന തലത്തിൽ പരിഭാഷയിൽ പുരസ്കാരങ്ങൾ നേടിയ പ്രമുഖരുമായി ശില്പശാല അംഗങ്ങൾ ആശയ വിനിമയം നടത്തി.കെ.രാജേന്ദ്രൻ എം.എസ് ബാലകൃഷ്ണൻ, ഡോ.പി.ഗീത, അബ്ദുള്ള പേരാമ്പ്ര, ടി.കെ.രമ്യ, നാദിയ സി.രാജ്, സഫിയ നരിമുക്കിൽ, ബി.വിജയകുമാർ, നിപുണ ശശിധരൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ഡോ. പി.കെ.രാധാമണിവിവർത്തനം ചെയ്ത 3 മലയാള നോവലുകൾ – തീൻ മലയാളം ഉപന്യാസ് എന്ന പുസ്തകം ഡോ.ഒ വാസവന് ആദ്യ പ്രതി നൽകി ഡോ.ആർസു പ്രകാശനം ചെയ്തു. ശില്പശാലയിൽ പങ്കെടുത്തവർക്ക് പ്രൊഫ.കെ.ജെ.രമാഭായി, ഡോ.സി.സേതുമാധവൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 50 പേർ ശില്പശാലയിൽ പങ്കെടുത്തു.
Latest from Local News
കോഴിക്കോട്: മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തിയ സംഭവത്തിൽ പരിക്കേറ്റത് പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്താണ്. പരുക്ക് ഗുരുതരമല്ല. വാക്കുതർക്കത്തിനിടെയാണ് സംഭവം ഉണ്ടായത്.
കൊയിലാണ്ടി ഗണേഷ് വിഹാറിൽ മധുര മീനാക്ഷി (78) പാലക്കാട് കൽപ്പാത്തിയിൽ അന്തരിച്ചു. ഭർത്താവ്: അനന്തനാരായണൻ . മകൾ: വിജയലക്ഷ്മി അന്ത്യകർമ്മങ്ങൾ കൽപ്പാത്തിയിലെ
തിരുവനന്തപുരം: ക്രിസ്മസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്
കൃഷി വകുപ്പ് നടപ്പാക്കുന്ന ‘രാഷ്ട്രീയ കൃഷി വികാസ് യോജന -ഓരോ തുള്ളിയിലും കൂടുതല്‍ വിള’ പദ്ധതിയില്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00







