കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ 39 വാർഡിൽ വിവിധ സന്നദ്ധ,സാമൂഹ്യ സംഘടനകൾ ഒന്നിച്ചു ഒരുമ എന്ന ബാനറിൽ കൊയിലാണ്ടി ഇല ഇവന്റ് ഹൗസിൽ വെച്ച് ബോധവൽക്കരണം സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീണർ ഫൈസൽ മൂസ്സ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മറ്റി ചെയർമാനും വാർഡ് കൗൺസിലർ കൂടിയായ എ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എക്സൈസ് ഓഫീസർ അമൽ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ലഹരി കുട്ടികളെ എങ്ങിനെ സ്വാധീനിക്കുന്നു അത് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെ എന്നതിനെ കുറിച്ചു കൊയിലാണ്ടി വ്യുമൻസ് എക്സൈസ് ഓഫീസർ ഷൈനി ക്‌ളാസ്സെടുത്തു. അഡ്വ : അജ്മൽ, ഹാമിദ് ബസ്‌ക്രാൻ, സാലിഹ് ബാത്ത, റഫീഖ് എം വി, സയ്യിദ് ഫസൽ ബാഫഖി, സയ്യിദ് ഉസ്മാൻ ബാഫഖി, അബ്ദുറഹിമാൻ ഹറം, സയ്യിദ് സൈൻ ബാഫഖി മക്ക, മിലൻ, അസ്മ, ദാനിഷ് അലി തുടങ്ങിയവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു. പ്രോഗ്രാം വൈസ് ചെയർമാൻ സയ്യിദ് അൻവർ മുനഫർ നന്ദി പറഞ്ഞു. തുടർന്ന് നടന്ന കാൽ നട ജാഥയിൽ സ്ത്രീകൾ അടക്കം നൂറുകണക്കിന് പേര് പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 18, 19, 20 തീയതികളിൽ ആഘോഷിക്കും. 17 ന് കലവറ നിറയ്ക്കൽ. 18
കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.
പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്‌സൂസ് ഹാനൂക് (35)നെയാണ് ഡി.സി.പി അരുൺ കെ
നാലേരി പത്മനാഭൻ മാസ്റ്റർ (84) അന്തരിച്ചു. ചേമഞ്ചേരി യു പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ ശാന്തകുമാരി ടീച്ചർ (റിട്ടയേർഡ് ടീച്ചർ
മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് –







