കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തിട്ട് നാളുകള്‍ ഏറെയായെങ്കിലും ടോള്‍ പിരിവ് ഇപ്പോഴും തുടരുന്നു. ബപ്പന്‍കാട്,കോമത്ത് കര ഭാഗത്തെ ടോള്‍ ബൂത്തിലാണ് ടോള്‍ പിരിവ് നടക്കുന്നത്. മുത്താമ്പി ഭാഗത്തെക്കുളള റോഡിലെ ടോല്‍ പിരിവ് മൂന്ന് നാല് വര്‍ഷമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ബപ്പന്‍കാട് ഭാഗത്തേക്കുളള റോഡില്‍ സ്ഥാപിച്ച ടോള്‍ ബൂത്തില്‍ രാപകല്‍ നാലഞ്ച് ജീവനക്കാര്‍ മാറി മാറി നിന്ന് ടോള്‍ പിരിക്കുന്നുണ്ട്. കൊയിലാണ്ടി നഗരസഭ പരിധിയിലെ വാഹനങ്ങളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇതര ജില്ലകളില്‍ നിന്നു വരുന്ന ടൂറിസ്റ്റ് ബസ്സുകള്‍,ലോറികള്‍ എന്നിവരെയാണ് തടഞ്ഞു നിര്‍ത്തി ടോള്‍ പിരിക്കുന്നത്. ഇവിടെ ഇപ്പോഴും ടോള്‍ പിരിക്കുന്നതിനെ കുറിച്ച് നഗരസഭാധികൃതരോട് ചോദിച്ചപ്പോള്‍ അവര്‍ക്കും വ്യക്തമായ മറുപടിയൊന്നും ഇല്ല. കൊച്ചിയിലെ ആര്‍.ബി.ഡി.സി ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ബന്ധപ്പെട്ട ജീവനക്കാര്‍ സ്ഥലത്ത് ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. പാലം ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടും ടോള്‍ പിരിവ് അനന്തമായി നീളുന്നതില്‍ യാത്രക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. വലിയ വാഹനക്കാരില്‍ നിന്നും ടോള്‍ പിരിക്കുമ്പോള്‍ ഗതാഗത തടസ്സവും അനുഭവപ്പെടുന്നുണ്ട്.
മുത്താമ്പി റോഡിന്റെ മധ്യത്തിലുളള ടോള്‍ ബൂത്ത് ഗതാഗതത്തിന് പ്രയാസമുണ്ടാക്കുന്ന തരത്തിലാണ്. ഇത് ഇതുവരെ പൊളിച്ചു നീക്കിയിട്ടില്ല.
Latest from Main News
പഞ്ചവടിയിൽ താമസിക്കുന്ന സമയത്ത് ശ്രീരാമനെ സമീപിച്ച രാക്ഷസി ആരായിരുന്നു ? ശൂർപ്പണഖ രാവണന്റെ വെട്ടേറ്റ ജഡായു മരിക്കാതിരിക്കാൻ കാരണമെന്താണ്? സീതാദേവിയുടെ
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റിലും യുഡിഎസ്എഫ് വിജയിച്ചു. എംഎസ്എഫിന്റെ ഷിഫാന പികെയാണ്
സംസ്ഥാനത്ത് താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കാൻ തീരുമാനം. ഇതിനായി കോട്ടയം, പത്തനംതിട്ട
പത്തനംതിട്ട ∙ ആചാരപരമായും ചരിത്രപരമായും ഏറെ പ്രത്യേകതയുള്ള ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി തിരുവിതാംകൂർ
കാപ്പാട് : കാട്ടില പീടിക മുല്ലാണ്ടിയിൽ താമസിക്കും അഹമ്മദ് കോയയുടെ പുത്രൻ മുഹമ്മദ് ജാസിറിനെ (22) ഇക്കഴിഞ്ഞ 24 ആം തീയതി