കുയിമ്പിൽ ശാഖ മുസ്ലിം യൂത്ത് ലീഗ് പഠനോപകരണം വിതരണം ചെയ്തു

 

പാലേരി : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടക്കുന്ന മുസ്ലിം യൂത്ത്  ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് കുയിമ്പിൽ ശാഖ കമ്മിറ്റി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അനിവാര്യതയും കണക്കിലെടുത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെ 30 തോളം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്തു.

വിതരണോദ്ഘാടനം മസ്കത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ കെ തങ്ങൾ നിർവഹിച്ചു. ഇക്ബാൽ ഹസനി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ, യൂത്ത് ലീഗ് പേരാമ്പ്ര മണ്ഡലം ജന :സെക്രട്ടറി ശിഹാബ് കന്നാട്ടി, പഞ്ചായത്ത് ജന :സെക്രട്ടറി സിദ്ധീഖ് തൊണ്ടിയിൽ, കെ.സിദ്ധീഖ് തങ്ങൾ, എം.മൂസ മാസ്റ്റർ, പി.കെ ഹമീദ്,കെ.കെഅലി മാസ്റ്റർ, കെ കെ അമ്മദ്, വഹീദ പാറേമ്മൽ‌,പിഎം അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. നസീഫ് റഹ്മാനി സ്വാഗതവും അസീം പിഎം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മേലൂർ വലിയവീട്ടിൽ സാവിത്രി അന്തരിച്ചു

Next Story

ആയുധങ്ങളുമായി കാറിലെത്തി കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി

Latest from Local News

എ കെ ജി ലൈബ്രറി തറമലങ്ങാടി ഗൃഹസന്ദർശനം നടത്തി അക്ഷര കരോൾ സംഘടിപ്പിച്ചു

എ കെ ജി ലൈബ്രറി തറമലങ്ങാടി റിപ്പബ്ലിക്ക് ദിനചാരണത്തിന്റെ ഭാഗമായി ‘വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ’ എന്ന സന്ദേശമുയർത്തി ഗൃഹസന്ദർശനം

ഭരണഘടനാ മൂല്യങ്ങളും അക്ഷരവെളിച്ചവുമായി എരവട്ടൂരിൽ ‘അക്ഷര കരോൾ’

റിപ്പബ്ലിക് ദിനാഘോഷത്തിന് വേറിട്ട മാതൃകയുമായി എരവട്ടൂർ ജനകീയ വായനശാല. ഭരണഘടനാ സാക്ഷരതയും വായനയുടെ പ്രസക്തിയും ജനങ്ങളിലെത്തിക്കുന്നതിനായി സംഘടിപ്പിച്ച ‘അക്ഷര കരോൾ’ ശ്രദ്ധേയമായി.

എം.പി ഫണ്ട് വിനിയോഗം: രണ്ട് വർഷത്തേക്കായി 9.72 കോടി രൂപയുടെ വികസന പദ്ധതികൾ സമർപ്പിച്ചു

വടകര പാർലമെന്റ് മണ്ഡലത്തിൽ ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് (MPLADS) ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകന യോഗം ജില്ലാ

മേലൂർ കെ.എം. എസ് ലൈബ്രറിയിൽ റിപ്പബ്ലിക്ക് ദിന പരിപാടികൾക്ക് തുടക്കമായി

‘വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ’ എന്ന സന്ദേശമുയർത്തി റിപ്പബ്ലിക്കിൻ്റെ 77ാം വാർഷികാഘോഷ ങ്ങൾക്ക് മേലൂർ കെ.എം. എസ് ലൈബ്രറിയിൽ തുടക്കമായി.

ഉള്ളിയേരി പൊയിൽതാഴത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോം ഗാർഡ് മരിച്ചു

ഇന്നലെ രാത്രി ഉള്ളിയേരി പൊയിൽതാഴത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോം ഗാർഡ് പ്രകാശൻ മരണത്തിന് കീഴടങ്ങി. താമരശ്ശേരി പോലീസ്