ബറോഡയിലെ ‘ഇന്‍ഡസ് ‘ നു ആഗോളതലത്തില്‍ അംഗീകാരം

 

കൊയിലാണ്ടി: യൂ എസ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഫയര്‍ സര്‍വീസ് അക്ക്രഡിറ്റേഷന്‍ കോണ്‍ഗ്രസ് (ഐ എഫ് എസ് എ സി ) അംഗീകാരം ലഭിച്ച ഇന്ത്യയിലെ ഒരേ ഒരു സ്ഥാപനം എന്ന അപൂര്‍വ നേട്ടത്തിന് ബറോഡയിലെ ഇന്‍ഡസ് ഫയര്‍ സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡ് അര്‍ഹമായി.
നാഷണല്‍ ഫയര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ നിര്‍വചിക്കുന്ന ലോകോത്തര സങ്കേതിക യോഗ്യതാ (എന്‍ എഫ് പി എ)പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള രാജ്യത്തെ ഫയര്‍ ആന്റ് സേഫ്റ്റി സ്ഥാപനമായി ഇന്ഡസ് മാറിക്കഴിഞ്ഞുവെന്ന് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബാലു നായര്‍ അറിയിച്ചു .

അഗ്‌നിസുരക്ഷാ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും, പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും വളരെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇന്‍ഡസിന്റെ ആഗോളതലത്തിലുള്ള ഈ അംഗീകാരം. ഇതുവരെ കുവൈത്ത് , സൗദി അറേബ്യ , യു എസ് , കാലിഫോര്‍ണിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നും ഉയര്‍ന്ന മുതല്‍ മുടക്കിലും കൂടുതല്‍ സമയം ചിലവഴിച്ചും മാത്രം നേടാന്‍ കഴിഞ്ഞിരുന്ന ഈ യോഗ്യത ഇനിമുതല്‍ , നമ്മുടെ രാജ്യത്തു നിന്നുതന്നെ കരസ്ഥമാക്കാന്‍ കഴിയും. അഗ്‌നിശമനമേഖലയിലും വ്യാവസായിക സുരക്ഷാരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് അനുകൂലമായി പ്രയോജനപ്പെടും.

എന്‍ എഫ് പി എ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് , ഭാരതത്തിലെ ഉന്നത വ്യവസായ സ്ഥാപനങ്ങളിലും ഗള്‍ഫ് മേഖല, യു എസ് തുടങ്ങിയ വിദേശരാജ്യങ്ങളിലും ഫയര്‍ സുരക്ഷാ രംഗത്ത് ഉയര്‍ന്ന നിരക്കിലുള്ള ജോലി സാധ്യതയാണ് നിലവിലുള്ളത് . കഴിഞ്ഞ 33 വര്‍ഷമായി സ്വകാര്യ മേഖലയില്‍ അഗ്‌നിസുരക്ഷാ രംഗത്ത് പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്‍ഡസ് , ഫയര്‍ വെഹിക്കിള്‍ നിര്‍മാണരംഗത്തും ഭാരതത്തില്‍ അറിയപ്പെടുന്ന സ്ഥാപനമാണ്.  ഒ എന്‍ ജി സി , ഐ ഒ സി , ബി പി സി എല്‍ , ഗെയില്‍ , ഷിപ്യാര്‍ഡ് , മുതലായ സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും , ടാറ്റ , ബിര്‍ല , റിലയന്‍സ് തുടങ്ങിയ വന്‍കിട സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലെയും ഫയര്‍ സുരക്ഷാ രംഗത്ത് കരാര്‍ അടിസ്ഥാനത്തില്‍ രണ്ടായിരത്തോളം പേര്‍ ഇന്‍ഡസ് ഫയര്‍ സേഫ്റ്റിയുടെ കീഴില്‍ ജോലിചെയ്യുന്നു . 2025 ജൂണ്‍ മാസത്തോടെ ആരംഭിക്കുന്ന ഈ കോഴ്‌സ്മായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ കമ്പനിയുടെ വെബ് സൈറ്റില്‍ ലഭ്യമാണെന്ന് ഡയറക്ടര്‍ മാരായ സുജിത് മേനോനും (ടെക്‌നിക്കല്‍ ) വൈശാഖ് നായരും (ഫൈനാന്‍സ് ) അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

വികസനമികവിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്; വാർഷികാഘോഷം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

Next Story

ഗഫൂറലിയെ കൊന്നത് സൈലന്റ് വാലിയിലെ കടുവ

Latest from Main News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,

രാമായണം പ്രശ്നോത്തരി – ഭാഗം 11

പഞ്ചവടിയിൽ താമസിക്കുന്ന സമയത്ത് ശ്രീരാമനെ സമീപിച്ച രാക്ഷസി ആരായിരുന്നു ? ശൂർപ്പണഖ   രാവണന്റെ വെട്ടേറ്റ ജഡായു മരിക്കാതിരിക്കാൻ കാരണമെന്താണ്? സീതാദേവിയുടെ

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് മിന്നും വിജയം; എല്ലാ ജനറല്‍ സീറ്റും യുഡിഎസ്എഫിന്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റിലും യുഡിഎസ്എഫ് വിജയിച്ചു. എംഎസ്എഫിന്റെ ഷിഫാന പികെയാണ്

സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ; കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ തീരുമാനം

സംസ്ഥാനത്ത് താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കാൻ തീരുമാനം. ഇതിനായി കോട്ടയം, പത്തനംതിട്ട

ആറന്മുള വള്ളസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം; സൗകര്യമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട ∙ ആചാരപരമായും ചരിത്രപരമായും ഏറെ പ്രത്യേകതയുള്ള ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി തിരുവിതാംകൂർ