വികസനമികവിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്; വാർഷികാഘോഷം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

കൊയിലാണ്ടി: പന്തലായനി ബ്ളോക്ക് പഞ്ചായത്തിൻ്റെ വാർഷികാഘോ ഉദ്ഘാടനം 19 ന് 3 മണിക്ക്  ഇ എം എസ് ടൗൺ ഹാളിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി സുവനീർ പ്രകാശനചെയ്യും. ആഘോഷത്തിൻ്റെ ഭാഗമായി ആദരം ലഹരിക്കെതിരെ കൂട്ടായ്മ, വിപണനമേള എന്നിവയും നടക്കും. 19 ന് കലാപരിപാടികൾ അരങ്ങേറും. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് പി. ബാബുരാജ്, സെക്രട്ടറി എം.പി രജുലാൽ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ, കെ.ടി.എം കോയ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.